Asianet News MalayalamAsianet News Malayalam

രാഹുൽ ​ഗാന്ധി ജനങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നു; രാജ്യതാത്പര്യത്തിന് എതിരായ നടപടി; ഗിരിരാജ് സിംഗ്

രാഹുൽ ​ഗാന്ധി ഇപ്പോഴും സൈന്യത്തിന്റെയും രാജ്യത്തിന്റെയും മനോവീര്യം ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ​ഗിരിരാജ് സിം​ഗ് പറഞ്ഞു. 

rahul gandhi discourage people says giriraj singh
Author
Delhi, First Published Aug 29, 2020, 5:11 PM IST


ബെഗുസരായി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കൊറോണ പകർച്ചവ്യാധിയുടെ കാലത്ത് ജനങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ രാഹുൽ ​ഗാന്ധി ശ്രമിക്കുകയാണെന്നും അത് ദേശീയ താത്പര്യത്തിന് എതിരാണെന്നും കേന്ദ്രമന്ത്രി ​ഗിരിരാജ് സിം​ഗ്. 

'റാഫേൽ കേസിൽ സുപ്രീം കോടതി അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടു. റഫേൽ ഇന്ത്യയിലെത്തിയപ്പോൾ അത് രാജ്യത്തിന്റെയും സൈന്യത്തിന്റെയും മനോവീര്യം വർദ്ധിപ്പിച്ചു. എന്നാൽ രാഹുൽ ​ഗാന്ധി ഇപ്പോഴും സൈന്യത്തിന്റെയും രാജ്യത്തിന്റെയും മനോവീര്യം ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.' ​ഗിരിരാജ് സിം​ഗ് പറഞ്ഞു. 

'കൊവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേതാവായി രാജ്യം സ്വീകരിച്ചപ്പോൾ രാഹുൽ‌ ​ഗാന്ധി ചോദിക്കുന്നത് വാക്സിൻ എപ്പോൾ വരുമെന്നാണ്. ഇത് കുട്ടിക്കളിയല്ല. വാക്സിനുമായി ബന്ധപ്പെട്ട് നിരവധി പ്രോട്ടോക്കോളുകൾ ഉണ്ട്. മൂന്നു കമ്പനികൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ജനങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന രീതിയാണ് രാഹുൽ ​ഗാന്ധിയുടേത്.' സിം​ഗ് പറഞ്ഞു. 

ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് വളരെ കുറവാണെന്നും രോ​ഗമുക്തി നിരക്ക് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. രോ​ഗമുക്തി നിരക്ക് 75 ശതമാനത്തിന് മുകളിലും മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെയുമാണ്. ആയിരം ലാബുകളാണ് ഇപ്പോഴുള്ളത്. ദിനംപ്രതി പത്ത് ലക്ഷത്തിലധികം പരിശോധനകൾ നടക്കുന്നുണ്ട്. 1500 ഓളം ആശുപത്രികളാണ് കൊവിഡ് ചികിത്സയ്ക്കായി ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios