പാരമ്പര്യ വേഷമണിഞ്ഞാണ് ഗ്രമവാസികൾ രാഹുലിനൊപ്പം ചുവടുവെയ്ക്കുന്നത്. രാഹുലിനൊപ്പം മറ്റു രണ്ട് കോൺഗ്രസ് നേതാക്കളും നൃത്തം ചവിട്ടുന്നത് വീഡിയോയിൽ കാണാം.
റാഞ്ചി: നാടോടി നൃത്തത്തിന് ചുവടുകൾ വെച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റാഞ്ചിയില്‍ വച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഗ്രാമവാസികളൊടൊപ്പം രാഹുൽ ചുവടുകൾ വെച്ചത്. ഗ്രാമവാസികൾക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പാരമ്പര്യ വേഷമണിഞ്ഞാണ് ഗ്രാമവാസികൾ രാഹുലിനൊപ്പം ചുവടുവെയ്ക്കുന്നത്. രാഹുലിനൊപ്പം മറ്റു രണ്ട് കോൺഗ്രസ് നേതാക്കളും നൃത്തം ചവിട്ടുന്നത് വീഡിയോയിൽ കാണാം.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥമായി സംഘടിപ്പിച്ച റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ആരോപണമുന്നയിച്ചു. ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റെ സംരക്ഷകരാണ്. വ്യോമസേനാംഗങ്ങള്‍ അവരുടെ ജീവന്‍ ത്യജിക്കുന്നു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി വ്യോമസേനയില്‍ നിന്നും മോഷ്ടിച്ച് അംബാനിയുടെ കീശ നിറയ്ക്കുകയാണ്. ഇത് അപമാനമാണെന്നാണ് രാഹുല്‍ പറഞ്ഞുവച്ചത്.
