ജീവിതകാലം മുഴുവന്‍ അടിമുടി കോണ്‍ഗ്രസുകാരനായിരുന്നു നരസിംഹറാവു. അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഒരുകുടുംബാധിപത്യം ചവിട്ടിമെതിച്ചത് കാണുന്നത് വേദന നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: 100ാം ജയന്തിയില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസുകാരമനുമായിരുന്ന പിവി നരസിംഹറാവുവിനെ അനുസ്മരിക്കാന്‍ രാഹുല്‍ഗാന്ധി മറന്നുപോയെന്ന് കേന്ദ്രസഹമന്ത്രി ജി കിഷന്‍ റെഡ്ഡി. ട്വീറ്റിലൂടെയാണ് ബിജെപി നേതാവിന്റെ രാഹുല്‍ഗാന്ധിക്കെതിരെയുള്ള വിമര്‍ശനം. ജീവിതകാലം മുഴുവന്‍ അടിമുടി കോണ്‍ഗ്രസുകാരനായിരുന്നു നരസിംഹറാവു. അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഒരുകുടുംബാധിപത്യം ചവിട്ടിമെതിച്ചത് കാണുന്നത് വേദന നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രാഷ്ട്രീയ അസ്പൃശ്യത നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

Scroll to load tweet…

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ നൂറാം ജന്മവാര്‍ഷികമാണിന്ന്. അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് തെലങ്കാന സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ആരംഭിച്ചു. റാവുവിന്റെ രാഷ്ട്രീയ ജീവിതവും, വ്യക്തിജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് തെലങ്കാന സര്‍ക്കാര്‍ മുന്‍പ്രധാനമന്ത്രിയുടെ ജന്‍മശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ റാവുവിന്റെ ജീവിത യാത്ര കൂടാതെ, എല്ലാ പരിപാടികളും ഷെഡ്യൂളുകളും രജിസ്‌ട്രേഷന്‍ ഫോമുകളും ഫോട്ടോകളും വീഡിയോകളും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളും വാര്‍ത്താ ലേഖനങ്ങളും ആഘോഷങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓര്‍ഡറുകളും വെബ്സൈറ്റില്‍ ലഭ്യമാക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona