ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കില്ല. പാർലമെന്റിലെത്തിയ രാഹുൽ ​ഗാന്ധി അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയാണ്. 

ദില്ലി: പാർലമെന്റിലേക്ക് ഇറങ്ങുന്നതിനിടയിൽ വസതിക്ക് മുമ്പിൽ ബൈക്കപകടം ഉണ്ടായതിനെ തുടർന്ന് ബൈക്ക് യാത്രക്കാരനടുത്തെത്തി രാഹുൽ​ഗാന്ധി. അപകടത്തിൽ പെട്ട ബൈക്ക് രാഹുലും യാത്രക്കാരും ചേർന്നാണ് റോഡിൽ നിന്ന് പൊക്കിയെടുത്തത്. തുടർന്ന് വിശദാംശങ്ങൾ അന്വേഷിച്ച ശേഷമാണ് രാഹുൽ പാർലമെന്‍റിലേക്ക് മടങ്ങിയത്. ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കില്ല. പാർലമെന്റിലെത്തിയ രാഹുൽ ​ഗാന്ധി അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. ആദ്യം രാഹുൽ സംസാരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നലെ ഗൗരവ് ഗോഗോയി ആണ് ആദ്യം സംസാരിച്ചത്. 
മണിപ്പൂർ കത്തുന്നത് ഇന്ത്യ കത്തുന്നത് പോലെയാണെന്ന് ഗൗരവ് ഗോഗോയി; അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷ ബഹളം

മോദിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് മണിപ്പൂർ വിഷയത്തിൽ 'ഇന്ത്യ' മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗോഗോയി ഇന്നലെ പറഞ്ഞിരുന്നു. മണിപ്പൂരിനായാണ് ഇന്ത്യ മുന്നണി അവിശ്വാസം കൊണ്ടുവന്നത്. പാർലമെന്റ് മണിപ്പൂരിലെ ജനങ്ങളുടെ വേദനക്ക് ഒപ്പം നിൽക്കണം. എന്ത് കൊണ്ട് കലാപം നടക്കുന്ന മണിപ്പൂരിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയില്ല. മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി അവശ്യപ്പെട്ടില്ല എന്ന് ഗൗരവ് തൻറെ പ്രസംഗത്തിൽ ചോദിച്ചു. രണ്ട് വിഭാഗങ്ങൾ ഇതു പോലെ ഏറ്റുമുട്ടുന്നത് മുൻപ് കണ്ടിട്ടില്ല. അദാനി, ചൈന വിഷയത്തിലൊക്കെ മൗനത്തിലായിരുന്ന മോദിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസം കൊണ്ടുവന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പ്രചരിച്ചതുകൊണ്ടാണ് മോദി പാർലമെന്റിന് പുറത്ത് സംസാരിക്കാൻ തയ്യാറായത് എന്നും ഗൗരവ് പറഞ്ഞിരുന്നു. അയോഗ്യതവിധി സ്റ്റേ ചെയ്തതോടെ പാർലമെൻ്റിലെത്തിയ രാഹുൽ ഇന്നാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

രാജ്യസഭയിൽ എ എ റഹീമിന് മിന്നും ജയം, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ട് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി