സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി.
ദില്ലി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിൽ. സിബിഐ ഡയറക്ടറെ നിശ്ചയിക്കാനുള്ള യോഗത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി. നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻറെ കാലാവധി മേയ് 23നാണ് അവസാനിക്കുന്നത്. ചീഫ് ജസ്റ്റിസ്, പ്രതിപക്ഷനേതാവ്, പ്രധാന മന്ത്രി എന്നിവരടങ്ങുന്ന സംഘമാണ് സിബിഐ ഡയറക്ടറെ നിയമിക്കുക. 2 വർഷമാണ് സിബിഐ ഡയറക്ടറുടെ കാലാവധി.
Scroll to load tweet…


