മമത ബാനർജി അതേ ദിവസം മാൽദയിൽ എത്താനിരിക്കെയാണ് നടപടി. 

ദില്ലി: രാഹുൽ​ ​ഗാന്ധിക്ക് ബം​ഗാളിലും അനുമതിയില്ല. 31 ന് മാൽദ ​ഗസ്റ്റ്ഹൗസിൽ ഉച്ചഭക്ഷണം കഴിക്കാൻ ജില്ലാ കോൺ​ഗ്രസ് നൽകിയ അപേക്ഷയാണ് ബം​ഗാൾ സർക്കാർ തള്ളിയിരിക്കുന്നത്. മമത ബാനർജി അതേ ദിവസം മാൽദയിൽ എത്താനിരിക്കെയാണ് നടപടി. 

ഈ മാസം 22 ന് അസമില്‍ ക്ഷേത്ര ദർശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ പൊലീസ് വഴിയില്‍ തടഞ്ഞിരുന്നു. അനുമതിയില്ലെന്നും അന്നേ ദിവസം മൂന്ന് മണിക്ക് ശേഷമേ സന്ദർശനാനുമതി നല്‍കാനാകൂവെന്നുമായിരുന്നു പൊലീസ് നല്‍കിയ മറുപടി. റോഡില്‍ കുത്തിയിരുന്ന് രാഹുലും കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധിച്ചിരുന്നു. ജനുവരി 22ന് അസമിലെ ആത്മീയ ആചാര്യൻ ശ്രീശ്രീ ശങ്കർദേവിന്‍റെ ജന്മസ്ഥാനം സന്ദർശിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ക്ഷേത്ര സമിതിയോട് സന്ദർശനം സംബന്ധിച്ച് കോണ്‍ഗ്രസ് അനുമതിയും തേടിയിരുന്നു. 

പൊലീസ് കടത്തി വിടാഞ്ഞതോടെ റോഡിൽ കുത്തിയിരുന്ന് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധിച്ചു. രാഹുലിന്‍റെ പ്രതിനിധിയായി ഗൗരവ് ഗോഗോയ് എംപിയും എംഎല്‍എ സിബമോനി ബോറയുമാണ് ഒടുവില്‍ ക്ഷേത്രത്തില്‍ സന്ദർശനം നടത്തിയത്. പൂജാരികള്‍ തങ്ങളുടെ അനുഗ്രഹം രാഹുല്‍ഗാന്ധിക്ക് ഉണ്ടെന്ന് അറിയിച്ചതായി ഗൗരവ് ഗോഗോയ് രാഹുലിനെ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്