Asianet News MalayalamAsianet News Malayalam

മാ​ന​ന​ഷ്ട​ക്കേ​സ് രാ​ഹു​ല്‍ ഗാ​ന്ധി ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി

ക​ര്‍​ണാ​ട​ക​യി​ലെ കോ​ലാ​റി​ല്‍ 2019 ഏ​പ്രി​ല്‍ 13ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ രാ​ഹു​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​മാ​ണ് കേ​സി​ന് ആ​ധാ​രം. 

Rahul Gandhi reaches Surat court in Modi surname defamation case
Author
Surat, First Published Jun 24, 2021, 1:11 PM IST

സൂ​റ​ത്ത്: മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് നേതാവ് രാ​ഹു​ല്‍ ഗാ​ന്ധി ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന കേ​സി​ലാ​ണ് രാ​ഹു​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. "എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​നൊ​പ്പം മോ​ദി എ​ന്നു​ള്ള​ത് എ​ന്തു​കൊ​ണ്ടാ​ണ്' എ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് കേ​സ്. 

കോടതിയില്‍ ഹാജറാകുന്നതിന് മുന്‍പ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു, 'ഭയം ഇല്ലാത്തതാണ് എല്ലാ നിലനില്‍പ്പിന്‍റെയും രഹസ്യം' എന്നാണ് രാഹുല്‍ വ്യാഴാഴ്ച രാവിലെ ട്വീറ്റ് ചെയ്തത്. 

ക​ര്‍​ണാ​ട​ക​യി​ലെ കോ​ലാ​റി​ല്‍ 2019 ഏ​പ്രി​ല്‍ 13ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ രാ​ഹു​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​മാ​ണ് കേ​സി​ന് ആ​ധാ​രം. നീ​ര​വ് മോ​ദി, ല​ളി​ത് മോ​ദി, ന​രേ​ന്ദ്ര മോ​ദി. ഇ​വ​രു​ടെ​യെ​ല്ലാം പേ​രി​നൊ​പ്പം മോ​ദി വ​ന്ന​ത് എ​ങ്ങ​നെ​യാ​ണ്. എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​നൊ​പ്പം മോ​ദി എ​ങ്ങ​നെ വ​ന്നു- എ​ന്ന് രാ​ഹു​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ ചോ​ദി​ച്ചി​രുന്നു. 

വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ന് പി​ന്നാ​ലെ സൂ​റ​ത്ത് വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗം പൂ​ര്‍​ണേ​ഷ് മോ​ദി​യാ​ണ് രാ​ഹു​ലി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍​ ചെ​യ്ത​ത്. നേരത്തെ 2019 ഒക്ടോബറിലും രാഹുല്‍ ഗാന്ധി ഇതേ കേസില്‍ കോടതിയില്‍ ഹാജറായിരുന്നു, അന്ന് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് രാഹുല്‍ വാദിച്ചത്. അതേ സമയം രാഹുലിനെതിരായ കേസ്  കെട്ടിച്ചമച്ചതാണ് എന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്.

Follow Us:
Download App:
  • android
  • ios