Asianet News MalayalamAsianet News Malayalam

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയിൽ,36 കിലോമീറ്റര്‍ പദയാത്രയുമായി രാഹുല്‍ 

പ്രസ് ക്ലബ്ബിൽ വെച്ചുള്ള വാർത്ത സമ്മേളനത്തിന് സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ ക്യാമ്പിൽ വച്ചായിരിക്കും രാഹുൽ മാധ്യമങ്ങളെ കാണുക

 Rahul Gandhi's Bharat Jodo Nyay Yatra Day 10, today at guwahati, 36 km long padayatra
Author
First Published Jan 23, 2024, 6:08 AM IST

ദില്ലി: ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയിൽ.യുവാക്കളും പൗര സമൂഹവുമായി രാഹുൽ ഇന്ന് ഗുവാഹത്തിയിൽ കൂടിക്കാഴ്ച നടത്തും. ഗോരേമാരിയിൽ നിന്ന് 36 കിലോമീറ്റർ രാഹുൽ പദയാത്ര നടത്തും. കാംരൂപിൽ വെച്ച് ഉച്ചയ്ക്ക് ഒന്നേകാലിന് രാഹുൽ മാധ്യമങ്ങളെ കാണും. പ്രസ് ക്ലബ്ബിൽ വെച്ചുള്ള വാർത്ത സമ്മേളനത്തിന് സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ ക്യാമ്പിൽ വച്ചായിരിക്കും രാഹുൽ മാധ്യമങ്ങളെ കാണുക. ഗുവാഹത്തിയിലെ യാത്രയ്ക്ക് അനുമതി നൽകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. സംഘർഷ സാഹചര്യത്തിൽ രാഹുലിന്റെ യാത്രയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഡിഎംകെ സഖ്യത്തില്‍ ചേരുമെന്ന് അഭ്യൂഹം ശക്തം; കമല്‍ ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന്‍റെ അടിയന്തര യോഗം ഇന്ന്

Latest Videos
Follow Us:
Download App:
  • android
  • ios