Asianet News MalayalamAsianet News Malayalam

'അതിര്‍ത്തിയിലെ അവസ്ഥ എല്ലാവര്‍ക്കുമറിയാം'; അമിത്ഷായെ ട്രോളി രാഹുല്‍ ഗാന്ധി

യുഎസിനും ഇസ്രായേലിനും ശേഷം സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലോകം അംഗീകരിക്കുന്നുവെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. 

Rahul Gandhi's dig at Amit Shah over defence policy
Author
New Delhi, First Published Jun 8, 2020, 4:23 PM IST

ദില്ലി: ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസിനും ഇസ്രായേലിനും ശേഷം സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ കഴിയുന്ന ഏക രാജ്യം ഇന്ത്യയാണെന്ന അമിത് ഷായുടെ പ്രസ്താവനയെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. അതിര്‍ത്തി സംബന്ധിച്ച് യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ രാജ്യം നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം ബിഹാറില്‍ നടന്ന വെര്‍ച്വല്‍ റാലിയില്‍ അതിര്‍ത്തികാക്കേണ്ടത് എങ്ങനെയെന്ന് രാജ്യത്തിന് അറിയാമെന്നതിന്റെ തെളിവാണ് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രതിരോധ നയത്തിന് ആഗോള സ്വീകാര്യത ലഭിക്കുകയാണ്. യുഎസിനും ഇസ്രായേലിനും ശേഷം സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലോകം അംഗീകരിക്കുന്നുവെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. 

ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രസ്താവന. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. 14 ലക്ഷം പേരാണ് വെര്‍ച്വല്‍ റാലിയില്‍ പങ്കെടുത്തതെന്ന് ബിജെപി അവകാശപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios