Asianet News MalayalamAsianet News Malayalam

'ഒരുവശത്ത് 151 കോടി സംഭാവന; മറുവശത്ത് ടിക്കറ്റ് കൂലി ഈടാക്കുന്നു, ഈ പ്രഹേളിക പരിഹരിക്കൂ' എന്ന് രാഹുൽ ​ഗാന്ധി

 അതിഥി തൊഴിലാളികളുടെ മടക്ക യാത്രയ്ക്കുള്ള യാത്രക്കൂലി കോൺ​ഗ്രസ് വഹിക്കുമെന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​​​ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതത് സംസ്ഥാന ഘടകങ്ങളോടാണ് സോണിയ ​ഗാന്ധി നിർദ്ദേശം നൽകിയിരിക്കുന്നത്. 

rahul gandhi slams centres over train fare for migrants
Author
Delhi, First Published May 4, 2020, 1:13 PM IST

ദില്ലി: അതിഥി തൊഴിലാളികളുടെ യാത്രക്കൂലി വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഒരു വശത്ത് സംസ്ഥാനങ്ങളിൽ പലയിടങ്ങളിലായി കുടുങ്ങിപ്പോയ അതിഥിതൊഴിലാളികൾക്ക് തിരികെ പോകാനുള്ള ടിക്കറ്റിന് ചാർജ് ഈടാക്കുന്നു. മറുവശത്ത് പിഎം കെയർ ഫണ്ടിലേക്ക് 151 കോടി രൂപ റെയിൽവേ മന്ത്രാലയം സംഭാവന നൽകിയിരിക്കുന്നു. ഈ പദപ്രശ്നമൊന്ന് പരിഹരിക്കാമോ? രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

അതേ സമയം ടിക്കറ്റിന്റെ 85 ശതമാനം സർക്കാർ ‌സബ്സിഡി നൽകുന്നുണ്ടെന്നും ബാക്കി സംസ്ഥാന സർക്കാർ വഹിക്കേണ്ടതാണെന്നും ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. സാമൂഹിക അകലം ഉറപ്പാക്കി, പകുതി ശൂന്യമാക്കിയാണ് അതിഥി തൊഴിലാളികളുടെ യാത്ര സജ്ജീകരിച്ചിരിക്കുന്നത്. ഈ ട്രെയിനിൽ‌ ഡോക്ടർമാരും സുരക്ഷാ ഉദ്യോ​ഗസ്ഥരുമുണ്ട്.

അതിഥി തൊഴിലാളികളുടെ മടക്ക യാത്രയ്ക്കുള്ള യാത്രക്കൂലി കോൺ​ഗ്രസ് വഹിക്കുമെന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​​​ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതത് സംസ്ഥാന ഘടകങ്ങളോടാണ് സോണിയ ​ഗാന്ധി നിർദ്ദേശം നൽകിയിരിക്കുന്നത്. മെയ് 1 ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ ലോക്ക് ഡൗൺ മൂലം, രാജ്യത്തെ പല സംസ്ഥാനങ്ങളിലായി കുടുങ്ങിപ്പോയ വിദ്യാർത്ഥികളെയും വിനോദ സഞ്ചാരികളെയും അതിഥി തൊഴിലാളികളെയും സ്വദേശങ്ങളിലേക്ക് തിരികെ എത്തിക്കാൻ പ്രത്യേക ട്രെയിൻ സർവ്വീസ് നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios