Asianet News MalayalamAsianet News Malayalam

ജോഡോ യാത്രയുടെ ഇടവേളയിൽ ഗുജറാത്തില്‍ പ്രചാരണത്തിന് രാഹുല്‍ എത്തുന്നു

അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആറാം സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ഈ ഏറ്റവും പുതിയ പട്ടിക പുറത്തുവന്നതോടെ സംസ്ഥാനത്തെ 142 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കോണ്‍ഗ്രസ് പാർട്ടി പ്രഖ്യാപിച്ചു.

Rahul Gandhi To Campaign In Gujarat On November 22
Author
First Published Nov 14, 2022, 7:36 AM IST

ദില്ലി:  ഭാരത് ജോഡോ യാത്രയുടെ ഇടവേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നവംബർ 22 ന് ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും.  ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8 ന് വോട്ടെണ്ണല്‍.

ഇന്നലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിൽ രാഹുല്‍ പ്രചാരണത്തിന് എത്താതിരുന്നത് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഹിമാചലിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് ഗുജറാത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ, പ്രമുഖ പാർട്ടി നേതാക്കളുടെ നിരവധി പ്രചാരണ റാലികൾ  ഗുജറാത്തില്‍ കോണ്‍ഗ്രസ് നടത്തും. 

അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആറാം സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ഈ ഏറ്റവും പുതിയ പട്ടിക പുറത്തുവന്നതോടെ സംസ്ഥാനത്തെ 142 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കോണ്‍ഗ്രസ് പാർട്ടി പ്രഖ്യാപിച്ചു.

43 സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി നവംബർ നാലിന് കോൺഗ്രസ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരുന്നു. 46 പേരടങ്ങുന്ന രണ്ടാം പട്ടിക നവംബർ 10ന് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഏഴ് പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. 

അതേ സമയം ഗുജറാത്തില്‍ കഴിഞ്ഞ തവണ നടത്തിയ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന കടുത്ത ആശങ്കയിലാണ് ഗുജറാത്ത് കോണ്‍ഗ്രസ് നിരവധി എംഎല്‍എമാരാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടി മാറിയത്. ഇതില്‍ പലര്‍ക്കും ബിജെപി സീറ്റും നല്‍കി. അതിനൊപ്പം തന്നെ കോണ്‍ഗ്രസ് വോട്ടുകളില്‍ ആംആദ്മി പാര്‍ട്ടി വിള്ളല്‍ വീഴ്ത്തും എന്ന പ്രവചനങ്ങളും കോണ്‍ഗ്രസിന് ഗുജറാത്തില്‍ വെല്ലുവിളിയാകുന്നുണ്ട്.

അതേ സമയം രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന്‍റെ സമയക്രമം കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുല്‍ എത്താത്തത് കോണ്‍ഗ്രസിലെ നേതാക്കള്‍ അടക്കം പരാമര്‍ശിച്ചിരുന്നു. 

രാഹുൽ ഗാന്ധി പാർലമെന്‍റിലെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കില്ല, കാരണം വ്യക്തമാക്കി കോൺഗ്രസ്

തെരഞ്ഞെടുപ്പിന് മുമ്പേ രണ്ട് വമ്പന്മാരെ നഷ്ടപ്പെട്ടു, ചേക്കേറിയത് ബിജെപിയിൽ; ​ഗുജറാത്തിൽ കോൺ​ഗ്രസിന് കടുപ്പം

 

Follow Us:
Download App:
  • android
  • ios