Asianet News MalayalamAsianet News Malayalam

കൊവിഡ്, നോട്ടുനിരോധനം, ജിഎസ്ടി; തോൽവികളെക്കുറിച്ചുള്ള ഹാര്‍വാര്‍ഡ് സർവ്വകലാശാലയുടെ പഠനവിഷയമാകും: രാഹുൽ ​ഗാന്ധി

പരാജയങ്ങളെക്കുറിച്ച് ഹാർവാർഡ് സർവ്വകലാശാല നടത്തുന്ന പഠനങ്ങളിൽ നോട്ടു നിരോധനം, ജിഎസ്ടി, കൊവിഡ് 19 എന്നീ കാര്യങ്ങളായിരിക്കും ഭാവിയിൽ ഉൾപ്പെടുക എന്നാണ് രാഹുൽ​ഗാന്ധിയുടെ ട്വീറ്റ്. 

rahul gandhis fresh dig against centre
Author
Delhi, First Published Jul 7, 2020, 10:45 AM IST

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പകർച്ചവ്യാധി കൈകാര്യം ചെയ്യുന്ന രീതി ഭാവിയിൽ ഹാർവാർഡ് ബിസിനസ് സ്കൂളിന്റെ പരാജയപ്പെട്ട സംഭവങ്ങളെക്കുറിച്ചുളള പഠനങ്ങളുടെ ഭാ​ഗമാകുമെന്നാണ് രാഹുൽ ​ഗാന്ധിയുടെ വിമർശനം. ജിഎസ്ടി നടപ്പാക്കലിനെക്കുറിച്ചും നോട്ടുനിരോധനത്തെക്കുറിച്ചും വളരെ രൂക്ഷഭാഷയിലായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രതികരണം.

പരാജയങ്ങളെക്കുറിച്ച് ഹാർവാർഡ് സർവ്വകലാശാല നടത്തുന്ന പഠനങ്ങളിൽ നോട്ടു നിരോധനം, ജിഎസ്ടി, കൊവിഡ് 19 എന്നീ കാര്യങ്ങളായിരിക്കും ഭാവിയിൽ ഉൾപ്പെടുക എന്നാണ് രാഹുൽ​ഗാന്ധിയുടെ ട്വീറ്റ്. കൊവി‍ഡ് 19 ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ റഷ്യയെ മറികടന്നതിന് ശേഷമാണ് രാഹുൽ ​ഗാന്ധിയുടെ പ്രതികരണം. മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസം കൊണ്ടാണെന്നും കൊവിഡിനെ ജയിക്കാൻ 21 ദിവസം വേണമെന്നും പ്രധാനമന്ത്രി മോദി പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും രാഹുൽ ​ഗാന്ധി ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. 

കൊവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി മുന്പും കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. കൊവിഡ് വിഷയം, ഇന്ത്യ ചൈന അതിർത്തി തർക്കം തുടങ്ങി നിരവധി വിഷയങ്ങളിൽ രാഹുൽ ഗാന്ധി മോദിയെ കടന്നാക്രമിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios