പൊലീസുകാരനെ എതിർത്തുനിന്ന് തന്റെ ജോലി കൃത്യമായി നിർവഹിച്ച ടിടിഇയെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
സാമൂഹമാധ്യമങ്ങളിൽ വൈറലായി പൊലീസുകാരനും ടിടിഇയും തമ്മിലുള്ള വാക്കേറ്റം. ടിക്കറ്റെടുക്കാതെ പൊലീസുകാരൻ ട്രെയിന്റെ എ സി കോച്ചിൽ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്യുന്ന ടി ടി ഇയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. പൊലീസുകാരനെ എതിർത്തുനിന്ന് തന്റെ ജോലി കൃത്യമായി നിർവഹിച്ച ടിടിഇയെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
വീഡിയോ കാണാം...
റെഡ്ഡിറ്റിലും എക്സിലൂടെയുമാണ് വ്യാപകമായി വീഡിയോ പ്രചരിക്കുന്നത്. 'യൂണിഫോം ധരിച്ച ഉദ്യോഗസ്ഥൻ്റെ ടിക്കറ്റ് ടിടിഇയ്ക്ക് കാണിക്കരുതെന്നാണോ? നിങ്ങൾക്ക് ജനറൽ കോച്ചിനുള്ള ടിക്കറ്റ് പോലുമില്ല, എന്നിട്ടും നിങ്ങൾ എസി കോച്ചിൽ വന്നിരിക്കുകയാണെന്ന്' ടിടിഇ പൊലീസ് ഉദ്യോഗസ്ഥനോട് കയർക്കുന്നുണ്ട്.
'നിങ്ങൾക്ക് തോന്നുന്നിടത്തെല്ലാം കിടന്നുറങ്ങാൻ ഇത് നിങ്ങളുടെ വീടാണെന്ന് കരുതിയോ? ഒഴിഞ്ഞു കിടക്കുന്ന എല്ലാ സീറ്റുകളും ഓഫീസർമാർക്കുള്ളതാണോ? ഇവിടെ നിന്നെണീറ്റ് പോകൂ. സ്ലീപ്പറിലേക്ക് പോകരുത്. ജനറലിൽത്തന്നെ നിൽക്കൂ' എന്നും പൊലീസുകാരൻ നിശബ്ദനായി എഴുന്നേറ്റ് പോകുമ്പോൾ ടിടിഇ പറയുന്നുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ടിടിഇയ്ക്ക് ലഭിക്കുന്നത്.
