കോയമ്പത്തൂര്‍: കനത്ത മഴയില്‍ റെയില്‍വേ പാര്‍സല്‍ സര്‍വീസ് ഓഫീസ് കെട്ടിടം തകര്‍ന്നു വീണ് കോയമ്പത്തൂരില്‍ രണ്ടു പേര്‍ മരിച്ചു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ പാര്‍സല്‍ സര്‍വീസ് ഓഫീസാണ് തകര്‍ന്നുവീണത്. മേട്ടുപ്പാളയം സ്വദേശികളായ  പവിഴമണി, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. 

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രാജു എന്ന തൊഴിലാളിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നുപേരും കോണ്‍ട്രാക്ട് തൊഴിലാളികളാണ്.  കനമത്തമഴയെത്തുടര്‍ന്നാണ് പുലര്‍ച്ചെ 3.30 തോടെ കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിനകത്തുണ്ടായിരുന്ന മുന്നു പേരും ഇതിനുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു.