ടിക്കറ്റിതര വരുമാനം വര്‍ദ്ദിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ റെയില്‍വേ സ്റ്റേഷനുകളിലെ സ്ഥലസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രൊജക്ടുകള്‍ നടപ്പാക്കുന്നത്. 

ബെംഗലൂരു: രാജ്യത്തെ റെയില്‍വേസ്റ്റേഷനുകള്‍ അടിമുടി നവീകരിക്കാന്‍ റെയില്‍വേ നടപടികള്‍ തുടങ്ങി. പ്രദര്‍ശനശാലകള്‍ മുതല്‍ മസാജിംഗ് സെന്ററുകള്‍വരെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിക്കും. ഇതില്‍ ആദ്യത്തെതായി ബെംഗളൂരു മജസ്റ്റിക് റെയില്‍വേസ്റ്റേഷനില്‍ ടണല്‍ അക്വേറിയം പ്രവര്‍ത്തനം തുടങ്ങി. കേരളത്തിലെ രണ്ട് റെയില്‍വേസ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുക. 

ബെംഗലൂരു കെആര്‍എസ് റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച അക്വേറിയം

ടിക്കറ്റിതര വരുമാനം വര്‍ദ്ദിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ റെയില്‍വേ സ്റ്റേഷനുകളിലെ സ്ഥലസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രൊജക്ടുകള്‍ നടപ്പാക്കുന്നത്. ഇതില്‍ രാജ്യത്തെ ആദ്യത്തെതാണ് ബെംഗളൂരു കെഎസ്ആര്‍ സ്റ്റേഷനില്‍ ആരംഭിച്ച പ്രദര്‍ശനശാല. അലങ്കാര മത്സ്യങ്ങള്‍ മുതല്‍ ആമസോണ്‍ മഴക്കാടിന്റെ ചെറു പതിപ്പും ടണല്‍ അക്വേറിയവും സ്റ്റേഷനകത്ത് ഒരുക്കിയിട്ടുണ്ട്. ചെറിയതുക നല്‍കി ആര്‍ക്കും പ്രദര്‍ശനം കാണാം. വൈകാതെ ഇവിടെതന്നെ അലങ്കാര മത്സ്യ വില്‍പനയും ആരംഭിക്കും. ഭാവിയില്‍ സ്റ്റേഷനുള്ളില്‍തന്നെ റസ്റ്റോറന്റും സ്പായും തുടങ്ങും.

കേരളത്തില്‍ വര്‍ക്കല, എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനുകള്‍ നവീകരിക്കാന്‍ ഇതിനോടകം നടപടികള്‍ തുടങ്ങി. സ്റ്റേഷനിലെ സ്ഥലസൗകര്യവും ചുറ്റുപാടുകളും കണക്കിലെടുത്തുള്ള പ്രൊജക്ടുകളാണ് നടപ്പാക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona