മരണപ്പെട്ട സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുകയാണ് ആശ്രിത നിയമനങ്ങൾ ലക്ഷ്യമിടുന്നത്.
ദില്ലി : ഛത്തീസ്ഗഡിൽ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 10 മാസം പ്രായമുള്ള പെൺകുട്ടിക്ക് റെയിൽവേ ആശ്രിത നിയമനം നൽകി. 18 വയസ്സ് തികയുമ്പോൾ ഈ പെണ്‍കുട്ടിക്ക് റെയില്‍വേയില്‍ ജോലി ചെയ്യാം എന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായായിരിക്കും ഈ പ്രായത്തിലുള്ള ഒരു കുട്ടിക്ക് ഇത്തരം ഒരു ആശ്രിത നിയമനം നൽകുന്നതെന്ന് അധികൃതർ പറഞ്ഞു.
മരണപ്പെട്ട സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുകയാണ് ആശ്രിത നിയമനങ്ങൾ ലക്ഷ്യമിടുന്നത്. "ജൂലൈ 4 ന്, റായ്പൂർ റെയിൽവേ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പേഴ്സണൽ ഡിപ്പാർട്ട്മെന്റിൽ (SECR) ആശ്രിത നിയമനത്തിനായി 10 മാസം പ്രായമുള്ള ഒരു പെൺകുട്ടിയുടെ പേര് രജിസ്റ്റർ ചെയ്തു"
“കുട്ടിയുടെ പിതാവ് രാജേന്ദ്ര കുമാർ ഭിലായിലെ റെയിൽവേ യാർഡിൽ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹവും ഭാര്യയും ജൂൺ ഒന്നിന് ഒരു റോഡപകടത്തിൽ മരിച്ചു. എന്നാല്‍ കുട്ടി രക്ഷപ്പെട്ടു," ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പേഴ്സണൽ ഡിപ്പാർട്ട്മെന്റിൽ പ്രസ്താവനയിൽ പറയുന്നു.
നിയമങ്ങൾക്കനുസൃതമായി റായ്പൂർ റെയിൽവേ ഡിവിഷനാണ് കുമാറിന്‍റെ കുടുംബത്തിന് എല്ലാ സഹായവും നൽകിയത്.
റെയിൽവേ രേഖകളിൽ ഔദ്യോഗിക രജിസ്ട്രേഷൻ നടത്തുന്നതിനായി കുട്ടിയുടെ വിരലടയാളം എടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍
