മുംബൈ: മുംബൈയിൽ മഴയുടെ ശക്തി കുറ‌ഞ്ഞു. വെള്ളക്കെട്ട് തുടരുന്നതിനാൽ റെയിൽവെ, വ്യോമ ​ഗതാ​ഗതം താറുമാറായി. ​ന​ഗരത്തിലെ   ചിലയിടങ്ങളിൽ ലോക്കൽ ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.

സെൻട്രൽ റെയിൽവേ ദീർഘദൂര ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. മുഴുവൻ ജീവനക്കാർക്കും എത്തിച്ചേരാൻ കഴിയാതിരുന്നതിനാൽ മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം 30 വിമാനങ്ങളാണ് വിമാനത്താവള അതോറിറ്റി റദ്ദാക്കിയത്.

റൺവേയിലെ കാഴ്ച്ച പരിധി കുറഞ്ഞതിനാൽ നൂറോളം ആഭ്യന്തര സർവ്വീസുകളും വൈകി. നാളെയും മുബൈയിലും പരിസരപ്രദേശങ്ങളിലും മഴ തുടരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.