ഇന്ത്യന്‍ സേനകള്‍ വിജയകരമായി മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമണം നടത്തി. ഇതില്‍ രണ്ട് ആക്രമണങ്ങളെ കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളുവെന്നും മൂന്നാമത്തതിനെപ്പറ്റി പറയാനാവില്ലെന്നും രാജ്നാഥ്
ബംഗളൂരു: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അതിര്‍ത്തി കടന്ന് ഇന്ത്യ മൂന്ന് തവണ ആക്രമണങ്ങള്‍ നടത്തിയെന്ന് അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യന്‍ സേനകള്‍ വിജയകരമായി മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമണം നടത്തി.
ഇതില്‍ രണ്ട് ആക്രമണങ്ങളെ കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളുവെന്നും മൂന്നാമത്തതിനെപ്പറ്റി പറയാനാവില്ലെന്നും കര്‍ണകാടയിലെ റാലിയില്‍ കേന്ദ്ര മന്ത്രി പറഞ്ഞു. തുടര്‍ന്ന് 2016ല്‍ നടത്തിയ മിന്നലാക്രമണവും പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലകോട്ട് ആക്രമണവും അദ്ദേഹം സൂചിപ്പിച്ചു.
ഫെബ്രുവരി 14ന് നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ വ്യോമസേന ജയ്ഷെ ഇ മുഹമ്മദിന്‍റെ ഭീകരതാവളങ്ങള്‍ തകര്‍ത്തിരുന്നു. 2016ല്‍ ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ ആര്‍മി നിയന്ത്രണ രേഖ കടന്ന് മിന്നലാക്രമണം നടത്തിയത്. കര്‍ണാടകയില്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ഇന്ത്യ നടത്തിയ മൂന്നാം ആക്രമണത്തിന്‍റെ കാര്യം സൂചിപ്പിച്ചത് വലിയ ആരവത്തോടെയാണ് സ്വീകരിച്ചത്.
രാജനാഥ് സിംഗിന്‍റെ പുതിയ അവകാശവാദത്തിനോട് ഇതിനകം പലരും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബാലകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ തെളിവുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ചോദിക്കുന്ന ഘട്ടത്തിലാണ് മൂന്നാമതും ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് ആഭ്യന്തര മന്ത്രി തന്നെ അവകാശപ്പെട്ടിരിക്കുന്നത്.
