ജയ്പൂർ: രാജസ്ഥാനിൽ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് പൂനിയ ആവശ്യപ്പെട്ടു.

"ഇന്നലെ കൊവിഡ് ടെസ്റ്റ് നടത്തി. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല, പോസിറ്റീവാണ് ഫലം. ആരോ​ഗ്യ പ്രവർത്തകരുടെ ഉപദേശപ്രകാരം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ ഏതാനും ദിവസമായി ഞാനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകുകയും ടെസ്റ്റ് നടത്തുകയും ചെയ്യണം",സതീഷ് പൂനിയ ട്വീറ്റ് ചെയ്തു. 

ഞായറാഴ്ച സംസ്ഥാനത്ത് ഗതാഗതമന്ത്രി പ്രതാപ് സിങ് കച്ചരിയാവാസിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ചികില്‍സയിലാണ്. നേരത്തെ ഭക്ഷ്യവകുപ്പ് മന്ത്രി രമേഷ് മീണയ്ക്കും വൈറസ് ബാധ കണ്ടെത്തിയിരുന്നു.