Asianet News MalayalamAsianet News Malayalam

പെഹ്ലു ഖാന്‍റെ കൊലപാതകം; പ്രതികളെ വെറുതെ വിട്ടതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ആല്‍വാര്‍ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍. 

Rajasthan govt Challenges verdict of alwar court on Pehlu Khan's Mob Killing
Author
Jaipur, First Published Oct 18, 2019, 10:46 AM IST

ജയ്പൂര്‍: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ പെഹ്ലു ഖാന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ  രാജസ്ഥാന്‍ സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. 2017 ഏപ്രിലിലാണ് ആള്‍ക്കൂട്ടം പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത പൊലസീസ് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആല്‍വാര്‍ കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. 

ആല്‍വാര്‍ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍. ഗോ സംരക്ഷകരെന്ന പേരിലെത്തിയ ഒരു സംഘം ആളുകളാണ് പെഹ്ലു ഖാനെ ആക്രമിതച്ചത്. ക്ഷീരകര്‍ഷകനായ പെഹ്ലു ഖാന്‍ മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വച്ച് മരിച്ചു. ആക്രമണത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 

പെഹ്‍ലു ഖാനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടും സംശയത്തിന്‍റെ ആനുകൂല്യം നല്‍കി പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. കേസ് വീണ്ടും അന്വേഷിക്കണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios