Asianet News MalayalamAsianet News Malayalam

ഹോം വര്‍ക്ക് ചെയ്തില്ല; അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ അടിച്ച് കൊലപ്പെടുത്തി

ബുധനാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. മകന്‍ അബോധാവസ്ഥയിലാണെന്ന് അധ്യാപകന്‍ പിതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഹോം വര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് കുട്ടിയെ വടി കൊണ്ടടിച്ചപ്പോള്‍ അബോധാവസ്ഥയിലാകുകായിരുന്നെന്ന് അധ്യാപകന്‍ പിതാവിനെ അറിയിച്ചു.
 

Rajasthan teacher beats student to death
Author
Jaipur, First Published Oct 21, 2021, 5:52 PM IST

ജയ്പുര്‍: രാജസ്ഥാനില്‍ (Rajasthan) സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ (school teacher) വിദ്യാര്‍ത്ഥിയെ (Student) അടിച്ച് കൊലപ്പെടുത്തിയെന്ന് (Beaten to death) ആരോപണം. ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരിലാണ് ഏഴാം ക്ലാസ് വിദ്യര്‍ത്ഥിയെ അടിച്ച് കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ചുരു(Churu)  ജില്ലയിലെ സാലാസാറിലാണ് (Sakasar) സംഭവം. മനോജ്കുമാര്‍ എന്ന അധ്യാപകനെതിരെയാണ് ആരോപണമുയര്‍ന്നത്. 13കാരനായ കുട്ടിയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ രണ്ടാഴ്ചയായി അധ്യാപകന്‍ യാതൊരു കാരണവുമില്ലാതെ കുട്ടിയെ ഉപദ്രവിക്കുകയാണെന്ന് പിതാവ് ഓംപ്രകാശ് പരാതിപ്പെട്ടതായി എസ്എച്ച്ഒ സന്ദീപ് വിഷ്‌ണോയി പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. മകന്‍ അബോധാവസ്ഥയിലാണെന്ന് അധ്യാപകന്‍ പിതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഹോം വര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് കുട്ടിയെ വടി കൊണ്ടടിച്ചപ്പോള്‍ അബോധാവസ്ഥയിലാകുകായിരുന്നെന്ന് അധ്യാപകന്‍ പിതാവിനെ അറിയിച്ചു. കുട്ടി മരിച്ചതുപോലെ അഭിനയിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.

കുട്ടിയെ അധ്യാപകന്‍ മാരകമായി മര്‍ദ്ദിച്ചെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞു. കുട്ടിയെ മുഷ്ടി ചുരുട്ടി അടിക്കുകയും തൊഴിക്കുകയും ചെയ്‌തെന്നും കുട്ടികള്‍ ആരോപിച്ചു. മതാപിതാക്കളുടെ പരാതിയില്‍ അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios