Asianet News MalayalamAsianet News Malayalam

ഇറ്റലിക്ക് പറ്റിയത് ആവര്‍ത്തിക്കരുത്: ജനതാ കര്‍ഫ്യുവിനെ കുറിച്ച് രജനീകാന്ത്

മരണനിരക്ക് കൂടി , ഇറ്റലിയിൽ സംഭവിച്ചത് ഇന്ത്യയിൽ  ആവർത്തിക്കാതിരിക്കാൻ എല്ലാ പൗരൻമാരും ശ്രദ്ധിക്കണമെന്ന് രജനീകാന്ത്

Rajinikanth reaction on  Janata Curfew
Author
Chennai, First Published Mar 21, 2020, 4:32 PM IST

ചെന്നൈ: കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിനെ കുറിച്ച് പ്രതികരണവുമായി ചലച്ചിത്രതാരം രജനീകാന്ത്. കൊവിഡ് ഇന്ത്യയിൽ രണ്ട് ഘട്ടം പിന്നിട്ട് കഴിഞ്ഞു. മൂന്നാം ഘട്ടത്തിലെത്തും മുൻപ് പ്രരോധിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിലൂടെ ജനങ്ങൾക്ക് അതിന് കഴിയുമെന്നും രജനീ കാന്ത് പ്രതികരിച്ചു.

ഇറ്റലിയിൽ ദേശവ്യാപക കർഫ്യൂ ജനങ്ങൾ പിന്തുണച്ചില്ല. അതുകൊണ്ട് തന്നെ മരണനിരക്ക് ക്രമാതീതമായി കൂടി , ഇറ്റലിയിൽ സംഭവിച്ചത് ഇന്ത്യയിൽ  ആവർത്തിക്കാതിരിക്കാൻ എല്ലാ പൗരൻമാരും ശ്രദ്ധിക്കണമെന്ന് രജനീകാന്ത് അഭ്യര്‍ത്ഥിച്ചു. 

രാജ്യമൊന്നാകെ ജനതാ കര്‍ഫ്യുവിന് അണിചേരണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചത്. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. 

തുടര്‍ന്ന് വായിക്കാം: ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി കമല്‍ഹാസൻ രംഗത്ത്...

 മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ അതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios