ദില്ലിയിലെ ലെഫ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ല് രാജ്യസഭ പാസാക്കി. ബില്ല് ലോക്സഭ നേരത്തെ പാസാക്കിയിരുന്നു. കോൺഗ്രസിന്റെയും ആം ആദ്മി അംഗങ്ങളുടെയും ശക്തമായ എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്.
ദില്ലി: ദില്ലിയിലെ ലെഫ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ല് രാജ്യസഭ പാസാക്കി. ബില്ല് ലോക്സഭ നേരത്തെ പാസാക്കിയിരുന്നു. കോൺഗ്രസിന്റെയും ആം ആദ്മി അംഗങ്ങളുടെയും ശക്തമായ എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്. ദില്ലിയിൽ ലെഫ്. ഗവർണറുടെ അധികാരവും ഭരണനിർവഹണത്തിലെ പങ്കും നിർവചിക്കുന്ന ബില്ലാണിത്.
ദില്ലി സർക്കാറിന്രെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലെ ആശയക്കുഴപ്പം തീർക്കാനാണ് ബില്ലെന്നും, ഇത്തരമൊരു ബിൽ അനിവാര്യമാണെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. ദയവുചെയ്ത് ഇത് രാഷ്ട്രീയ ബില്ലാണെന്ന് പറയരുതന്നെും ഭരണകാര്യക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
