Asianet News MalayalamAsianet News Malayalam

അക്രമത്തിന് പിന്നിൽ കേന്ദ്രം; സമരം ബിജെപിക്ക് എതിരല്ല, നയത്തിനെതിരെ: ടിക്കായത്ത്

കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ടിക്കായത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ സമരം തുടരുകയാണ്

Rakesh Tikkayath accuses central government behind attack
Author
Rajasthan, First Published Apr 3, 2021, 11:30 AM IST

ദില്ലി: രാജസ്ഥാനിലെ അൽവാറിൽ വെച്ച് തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ കേന്ദ്രസർക്കാരാണെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. ആക്രമണം പേടിച്ച് യാത്ര മുടക്കാനാവില്ല. കാർഷിക നിയമങ്ങൾക്കെതിരെ പ്രചാരണം ശക്തമായി തുടരും. കർഷക സമരം ബിജെപിക്കെതിരെയല്ല മറിച്ച് കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് എതിരായാണെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

രാജസ്ഥാനിലെ ഹര്‍സോലിയില്‍ കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ടിക്കായത്ത്. ഇദ്ദേഹം സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനത്തിന് നേരെ വെടിവെച്ചെന്നും മഷിയേറുണ്ടായതായും അനുയായികള്‍ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയിലായെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ടിക്കായത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ സമരം തുടരുകയാണ്. രാജസ്ഥാനില്‍ വിവിധ സമരപരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.

Follow Us:
Download App:
  • android
  • ios