മുംബൈ: മഹാരാഷ്ട്രയില്‍ നടക്കുന്ന ലെജിസ്‍ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് കൗണ്‍സില്‍ സീറ്റ് ചോദിച്ച് സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. കേന്ദ്ര മന്ത്രി രാംദാസ് അത്താവാലേ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ആര്‍പിഐ. 2012 മുതല്‍ ആര്‍പിഐ ബിജെപിക്ക് ഒപ്പമുണ്ട്. ദേവേന്ദ്ര ഫട്നാവിസിനും ചന്ദ്രകാന്ത് പാട്ടീലിനും സീറ്റ് സംബന്ധിച്ച് താന്‍ കത്തെഴുതിയിട്ടുണ്ട്.

ഒരേയൊരു കൗണ്‍സില്‍ സീറ്റാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അത്താവാലേ പറഞ്ഞു. മേയ് 21നാണ് മഹാരാഷ്ട്ര ലെജിസ്‍ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിനെ ശേഷം ഏറെക്കാലം ബിജെപിയുടെ കൂടെയുണ്ടായിരുന്ന ശിവസേന സഖ്യം വിട്ട് എന്‍സിപിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്ന കാര്യം കേന്ദ്ര മന്ത്രി ഓര്‍മ്മിച്ചു.

ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സെന്‍റര്‍ മുംബൈയില്‍ സ്ഥാപിക്കണമെന്നും അത്താവാലേ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് തന്നെയാണ് ഐഎഫ് എസ്സി സെന്‍റര്‍ വരേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫിനെതിരെ ടിവിയില്‍ പ്രതികരിച്ചയാളുടെ വീട് ആക്രമിക്കപ്പെട്ടു

പെട്രോളിനും ഡീസലിനും തീരുവ വര്‍ധിപ്പിച്ച് കേന്ദ്രം; ലക്ഷ്യം 1.6 ലക്ഷം കോടി