അമേരിക്കൻ പൗരത്വമുള്ള തരുൺ ഒസിഐ കാർഡ് ദുരുപയോഗം ചെയ്താണ് സ്വർണക്കടത്ത് എളുപ്പമാക്കിയത്.
ബംഗളുരു : സ്വർണക്കടത്ത് കേസിൽ പ്രതിയും കന്നഡ താരവുമായ രന്യ റാവുവിന് സ്വർണം നൽകിയത് കൂട്ടുപ്രതി തരുൺ രാജു തന്നെ എന്ന് ഡിആർഐ കോടതിയെ അറിയിച്ചു. ഹൈദരാബാദിൽ നിന്ന് ദുബായ്ക്ക് പോയ തരുൺ ദുബായിൽ വെച്ച് രന്യക്ക് സ്വർണം കൈമാറി തിരിച്ചു വന്നു. അമേരിക്കൻ പൗരത്വമുള്ള തരുൺ ഒസിഐ കാർഡ് ദുരുപയോഗം ചെയ്താണ് സ്വർണക്കടത്ത് എളുപ്പമാക്കിയത്.
സ്വർണം കടത്തുന്ന രീതിയെക്കുറിച്ച് ഡിആർഐ പറയുന്നതിങ്ങനെ: ജനീവയിലേക്കും തായ്ലൻഡിലേക്കും കയറ്റുമതി ചെയ്യാൻ ഉള്ള സ്വർണം എന്ന് പറഞ്ഞാണ് ദുബായ് കസ്റ്റംസിൽ നിന്ന് പരിശോധനയ്ക്ക് ശേഷം ഇരുവരും അകത്തേക്ക് കയറുക. വിസ ഇല്ലാതെ ഈ രണ്ട് സ്ഥലത്തേക്കും തരുണിന് യുഎസ് പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം. എന്നാൽ അകത്ത് കയറിക്കഴിഞ്ഞാൽ സ്വർണം മാറ്റി രന്യയുടെ ബാഗേജിലേക്ക് വയ്ക്കും.
ബംഗളുരു വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പരിശോധന ഇല്ലാതെ കടക്കാൻ രന്യ രണ്ടാനച്ഛൻ രാമചന്ദ്ര റാവു ഐപിഎസ്സിന്റെ സ്വാധീനവും ഉപയോഗിക്കും. ഇരുവരും ചേർന്ന് ദുബായിൽ വിര ഡയമണ്ട്സ് എന്ന പേരിൽ സ്ഥാപനം നടത്തിയെന്നും ഡിആർഐ വ്യക്തമാക്കുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള രന്യയുടെയും തരുണിന്‍റെയും ജാമ്യാപേക്ഷകൾ കഴിഞ്ഞ ദിവസം ബെംഗളുരു കോടതി തള്ളിയിരുന്നു.
മകളുടെ സ്വർണക്കടത്ത്, കർണാടക ഡിജിപി കെ. രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ

