ബലാത്സം​ഗത്തിന് ഇരയായ സ്ത്രീയുടെ  അയൽവാസിയായ 28വയസുകാരനായ യുവാവാണ് കൃത്യത്തിനു പിന്നിൽ‍. ഇരയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി ബലാത്സം​ഗം ചെയ്തത്. 

ദിസ്പൂർ: അസമിലെ കച്ചാറിൽ 30 വയസുകാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് രണ്ട് കുട്ടികളുടെ മുന്നിൽ വച്ച് ശരീരത്തിൽ ആസിഡ് ഒഴിച്ചെന്ന് പൊലീസ്. ജനുവരി 22 ന് ആണ് ഈ അതിദാരുണമായ സംഭവം ഉണ്ടായത്. ബലാത്സം​ഗത്തിന് ഇരയായ സ്ത്രീയുടെ അയൽവാസിയായ 28വയസുകാരനായ യുവാവാണ് കൃത്യത്തിനു പിന്നിൽ‍. ഇരയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി ബലാത്സം​ഗം ചെയ്തത്. 

ഇരുവരും തമ്മിൽ സംഭവത്തിനു മുൻപ് വാക്കുതർക്കമുണ്ടായെന്നും മണിക്കൂറുകൾക്ക് ശേഷം, യുവതിയുടെ ഭർത്താവ് ഇല്ലാത്ത സമയം നോക്കി പ്രതി യുവതിയുടെ വീട്ടിലേക്ക് കയറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ഭാര്യയുടെ വായും കൈയും കാലും കെട്ടി നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഇത് കൂടാതെ ശരീരത്തിൽ ആസിഡ് ഒഴിച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു. 

ശേഷം യുവതിയെ ഉടൻ‌ തന്നെ സിൽചർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും ​അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതി ഇപ്പോഴും ഒളിവിലാണ്. പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. 

ആർക്കും സംശയമില്ല, കൊറിയർ വഴി കടത്തിയത് കോടികളുടെ കഞ്ചാവ്, മുബൈയിലെത്തി 'കൊറിയർ ദാദ'യെ പിടിച്ച് കേരള പൊലീസ്

മൃതദേഹങ്ങളിൽ നിന്ന് തലയോട്ടി വെട്ടിമാറ്റിയ നിലയിൽ, ദീർഘനാളായുള്ള ആശങ്ക അവസാനിപ്പിച്ച് പൊലീസ്, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...