Asianet News MalayalamAsianet News Malayalam

റി​സോ​ര്‍​ട്ടി​ല്‍ വ​ച്ച് 40കാരിയെ പീ​ഡി​പ്പി​ച്ചെന്ന് പ​രാ​തി; ബി​ജെ​പി എം​എ​ല്‍​എയടക്കം 7 പേർക്കെതിരെ കേസ്

ഒ​രു മാ​സ​ത്തി​നി​ടെ മു​നി​ര​ത്ന​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്നാ​മ​ത്തെ എ​ഫ്‌​ഐ​ആ​റാ​ണി​ത്.  നേ​ര​ത്തെ, ബി​ബി​എം​പി ക​രാ​റു​കാ​ര​നെ കൈ​ക്കൂ​ലി ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച​തി​നും മു​നി​ര​ത്നയെ 14 ദി​വ​സ​ത്തേ​ റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

Rape case against Karnataka BJP MLA arrested for issuing death threats
Author
First Published Sep 19, 2024, 3:39 PM IST | Last Updated Sep 19, 2024, 3:40 PM IST

ബെം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക ബി​ജെ​പി എം​എ​ല്‍​എ​യും മു​ന്‍ മ​ന്ത്രി​യു​മാ​യ മു​നി​ര​ത്ന ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ക്കേ​സ്. രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ ക​ഗ്ഗ​ലി​യ​പു​ര പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ല്‍​വ​ച്ച് 40 കാ​രി​യെ പീ​ഡി​പ്പി​ച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒ​രു മാ​സ​ത്തി​നി​ടെ മു​നി​ര​ത്ന​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്നാ​മ​ത്തെ എ​ഫ്‌​ഐ​ആ​റാ​ണി​ത്.  

നേ​ര​ത്തെ, ബി​ബി​എം​പി ക​രാ​റു​കാ​ര​നെ കൈ​ക്കൂ​ലി ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച​തി​നും മു​നി​ര​ത്നയെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു.  ബലാത്സംഗ കേസിൽ ഐപിസി 354 എ, 354 ​സി, 376, 506, 504, 120 (ബി), 149, 384, 406, 308 ​എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ജ​യ​കു​മാ​ര്‍, സു​ധാ​ക​ര, കി​ര​ണ്‍ കു​മാ​ര്‍, ലോ​ഹി​ത് ഗൗ​ഡ, മ​ഞ്ജു​നാ​ഥ്, ലോ​കി എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ള്‍. 

ബുധനാഴ്ച രാത്രിയാണ് എംഎൽഎയ്ക്കും മറ്റ് ആറ് പേർക്കുമെതിരെ അതിജീവിത പൊലീസിൽ പരാതിയുമായെത്തിയത്. സ്വകാര്യ റിസോർട്ടിൽവെച്ച് എംഎൽഎയുടെ മറ്റ് പ്രതികളെ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. എംഎൽഎയും സംഘവും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു. രാജരാജേശ്വരി നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മു​നി​ര​ത്ന.  

Read More : രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം: കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്തു

Latest Videos
Follow Us:
Download App:
  • android
  • ios