പകുതിയോളം അഴുകിയ നിലയിലായതിനാല്‍ തന്നെ ഏതുവിഭാഗത്തില്‍പെട്ട തിമിംഗലമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല

ഹൊന്നാവര്‍: കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ കൂറ്റന്‍ തിമിംഗലം തീരത്തടിഞ്ഞു. ഹൊന്നാവറിലെ മഗാളി ഗ്രാമത്തിലെ കടല്‍ തീരത്താണ് 46 അടി വലുപ്പമുള്ള കൂറ്റന്‍ തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞത്. പകുതിയോളം അഴുകിയ നിലയിലായതിനാല്‍ തന്നെ ഏതുവിഭാഗത്തില്‍പെട്ട തിമിംഗലമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ബാലീന്‍ തിമിംഗലമാണിതെന്നും അതല്ല ബ്രൈഡ്സ് തിമിംഗലമാണിതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നത്. കൂടുതല്‍ പരിശോധനക്കുശേഷമെ ഏതു വിഭാഗത്തില്‍പെട്ട തിമിംഗലമാണെന്ന് വ്യക്തമാകുകയുള്ളുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

നേത്രാനി ദ്വീപിന് സമീപം മുമ്പും ബാലീന്‍ തിമിംഗലത്തെ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ തീരത്തടിഞ്ഞത് ബാലീന്‍ തിമിംഗലമാണെന്നും ഹൊന്നാവറിലെ മറൈന്‍ വിദഗ്ധനായ പ്രകാശ് പറഞ്ഞു. തിമിംഗലം തീരത്തടിഞ്ഞ പ്രദേശത്തേക്ക് എത്തിപ്പെടുക പ്രയാസകരമാണെന്നും അതീവ സംരക്ഷിത മേഖലയില്‍ ഉള്‍പ്പെട്ട സ്ഥലമാണെന്നും പ്രകാശ് മെസ്ത പറഞ്ഞു.പത്തു മുതല്‍ 102 മീറ്റര്‍ വരെ നീളമുള്ള വംശനാശ ഭീഷണി നേരിടുന്നവയാണ് ബാലീന്‍ തിമിംഗലങ്ങള്‍. വളരെ അപൂര്‍വമായാണ് ഇവയെ പശ്ചിമ തീരത്ത് കാണാറുള്ളത്. ഇപ്പോള്‍ തീരത്തടിഞ്ഞ തിമിംഗലത്തിന് 45 അടി നീളമാണുള്ളത്. 

ചിത്രങ്ങള്ള പരിശോധിക്കുമ്പോള്‍ ബ്രൈഡ്സ് തിമിംഗലമാണെന്നാണ് കരുതുന്നനതെന്ന് ബയോളജിസ്റ്റ് ദീപാനി സുതാരിയ പറയുന്നു. ജഡം അഴുകിയ നിലയിലായതിനാല്‍ ഏതുവിഭാഗമാണെന്ന് നിര്‍ണയിക്കാന്‍ ബുദ്ധിമുട്ടാണ്. പശ്ചിമ തീരത്ത് ഇതിന് മുമ്പ് നിരവധി തവണ ബ്രൈഡ്സ് തിമിംഗലത്തെ കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മത്സ്യതൊഴിലാളികളാണ് തിമിംഗലം തീരത്തടിഞ്ഞതിനെക്കുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയത്. സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയാലെ ഏതുവിഭാഗത്തിലുള്ള തിമിംഗലമാണെന്ന് വ്യക്തമാകുകയുള്ളു.

More stories...മേഘവാരം ബീച്ചിൽ അടിഞ്ഞ 25 അടി നീളമുള്ള നീലത്തിമിംഗലത്തിന്‍റെ വീഡിയോ

More stories...തീരത്ത് അടിയും മുമ്പ് ഹൃദയത്തിന്‍റെ ആകൃതിയില്‍ രൂപം തീര്‍ക്കുന്ന തിമിംഗലങ്ങള്‍ !

G20 Summit 2023 | PM Modi | Asianet News | Asianet News Live | #Asianetnews