യുവാക്കൾ അമിത വേഗത്തിലും അപകടകരമായും വാഹനം ഓടിക്കുന്നത് പൊലീസ് പട്രോളിങ് സംഘത്തിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇവർ നൈറ്റ് പട്രോളിങിലുള്ള മറ്റ് പൊലീസ് ടീമുകൾക്ക്  വിവരം കൈമാറി. 

ന്യൂഡൽഹി: പുലർച്ചെ 3.30ന് ബൈക്കുമായി റോഡിലിറങ്ങി അഭ്യാസം കാണിച്ച നിരവധി യുവാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടി അറസ്റ്റ് ചെയ്തു. ന്യൂഡൽഹിയിൽ പാർലമെന്റ് സ്ട്രീറ്റിലും ക‍ർത്തവ്യ പഥ് ഏരിയയിലുമായിരുന്നു ബൈക്ക് അഭ്യാസമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറ‌ഞ്ഞു.

രാവിലെ 3.30ഓടെ ഒരു സംഘം യുവാക്കൾ അമിത വേഗത്തിലും അപകടകരമായും വാഹനം ഓടിക്കുന്നത് പൊലീസ് പട്രോളിങ് സംഘത്തിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇവർ നൈറ്റ് പട്രോളിങിലുള്ള മറ്റ് പൊലീസ് ടീമുകൾക്ക് വിവരം കൈമാറി. തുടർന്ന് 28 ബൈക്കുകൾ പൊലീസ് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തു. ബൈക്കുകളിൽ സഞ്ചരിച്ചിരുന്നവരെ അറസ്റ്റ് ചെയ്തതായി ന്യൂഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ദവേഷ് കുമാർ മഹ്ള പറഞ്ഞു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ