Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിന്റെ കാല്‍പാദവും വിരലുകളും പാദവും എലി കരണ്ടു

സംഭവം ആദ്യം അവഗണിച്ചെങ്കിലും വാര്‍ത്തയായതോടെ അധികൃതര്‍ നഴ്‌സുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു. നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ശുചീകരണ തൊഴിലാളികള്‍ എന്നിവരെ പുറത്താക്കി.
 

Rats Nibble Away Parts Of Baby's Foot In Madhya Pradesh Hospital
Author
Bhopal, First Published May 19, 2021, 10:36 AM IST

ഭോപ്പാല്‍: നവജാത ശിശുവിന്റെ കാല്‍പാദവും കാല്‍വിരലുകളും പാദവും എലി കരണ്ട നിലയില്‍. മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പ്രിയങ്ക-കിഷന്‍ ദൈമ ദമ്പതികളുടെ കുട്ടിയെയാണ് എലി കടിച്ചത്. മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലെ പ്രസവവാര്‍ഡിലാണ് ദാരുണ സംഭവമുണ്ടായത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടി പ്രത്യേക നിരീക്ഷണത്തിലായിരുന്നു. വാര്‍ത്താ ഏജന്‍സികളായ എഎന്‍ഐ, പിടിഐ എന്നിവരാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 
 
'തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ഭാര്യ കുഞ്ഞിനെ മുലയൂട്ടാന്‍ പോയി. അപ്പോഴാണ് കുഞ്ഞിനെ എലി കടിക്കുന്നത് കണ്ടത്. ഇപ്പോള്‍ കുഞ്ഞിന് കാല്‍വിരലുകള്‍ ഇല്ല. ഉടന്‍ തന്നെ അധികൃതരെ അറിയിച്ചു. എന്നാല്‍ മുറിവ് കെട്ടുക മാത്രമാണ് ചെയ്തത്'-കിഷന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സംഭവം ആദ്യം അവഗണിച്ചെങ്കിലും വാര്‍ത്തയായതോടെ അധികൃതര്‍ നഴ്‌സുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു. നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ശുചീകരണ തൊഴിലാളികള്‍ എന്നിവരെ പുറത്താക്കി. സുരക്ഷാ ചുമതലുള്ള സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പിഎസ് താക്കൂര്‍ പറഞ്ഞു. കുട്ടി ഇപ്പോള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ കീഴില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യനിലക്ക് കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios