Asianet News MalayalamAsianet News Malayalam

'അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാം'; കോടതിയില്‍ ട്വിറ്റര്‍ എംഡി

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വീഡിയോ പ്രചരിച്ചതിനാണ് ഗാസിയാബാദ് പൊലീസ് ട്വിറ്റര്‍ ഇന്ത്യ എംഡിക്ക് നോട്ടീസ് നല്‍കിയത്. വൃദ്ധനെ മര്‍ദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു.
 

Ready to appear before UP Police if guaranteed I won't be arrested: Twitter India MD
Author
Bengaluru, First Published Jul 6, 2021, 10:20 PM IST

ദില്ലി: ഗാസിയാബാദ് വീഡിയോ കേസില്‍ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. 'താനൊരു ജീവനക്കാരന്‍ മാത്രമാണ്, ആളുകള്‍ ഷെയര്‍ ചെറുത്ത വീഡിയോയില്‍ തനിക്ക് നിയന്ത്രണമില്ല- മനീഷ് കോടതിയെ അറിയിച്ചു. കേസ് നാളെ വൈകുന്നേരത്തേക്ക് പരിഗണിക്കാന്‍ മാറ്റി. കേസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനെതിരെ മനീഷ് മഹേശ്വരി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് നടപടികള്‍. നേരത്തെ മനീഷ് മഹേശ്വരിയെ അറസ്റ്റ് ചെയ്യുന്നത് നേരത്തെ കോടതി തടഞ്ഞിരുന്നു. 

ഗാസിയാബാദില്‍ മുതിര്‍ന്ന പൗരന്‍ അക്രമത്തിനിരയായി മരിച്ച സംഭവത്തിലാണ് ട്വിറ്ററിന് പൊലീസ് നോട്ടീയസച്ചത്. നാലുപേര്‍ ചേര്‍ന്ന് താടി മുറിച്ച ശേഷം ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നടന്ന മര്‍ദ്ദനത്തിലാണ് ഇയാള്‍ മരിച്ചതെന്നായിരുന്നു ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വീഡിയോ പ്രചരിച്ചതിനാണ് ഗാസിയാബാദ് പൊലീസ് ട്വിറ്റര്‍ ഇന്ത്യ എംഡിക്ക് നോട്ടീസ് നല്‍കിയത്. വൃദ്ധനെ മര്‍ദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു.

ഗാസിയാബാദ് പൊലീസ് സംഭവത്തില്‍ വ്യക്തത വരുത്തിയിട്ടും ട്വിറ്റര്‍ ഹാന്റിലുകള്‍ വീഡിയോ നീക്കം ചെയ്തിരുന്നില്ല. ഗാസിയാബാദിലെ ലോണില്‍ ജൂണ്‍ അഞ്ചിനാണ്വൃദ്ധനു നേരെ ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന അബ്ദുള്‍ സമദ് എന്ന വൃദ്ധനെ ഒരു കൂട്ടം ആളുകള്‍ പിടിച്ചിറക്കി അടിച്ചെന്നായിരുന്നു പരാതി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios