ഭോപ്പാല്‍: കൊവിഡിനെ തുരത്താന്‍ വിചിത്ര നിര്‍ദ്ദേശവുമായി ബിജെപി എംപി. കൊവിഡ് 19 മഹാമാരിയെ തുരത്താന്‍ ഓഗസ്റ്റ് 5 വരെയുള്ള ദിവസങ്ങളില്‍ നിത്യവും ഹനുമാന്‍ കീര്‍ത്തനം ചൊല്ലണമെന്ന നിര്‍ദ്ദേശവുമായി ഭോപ്പാല്‍ എംപി പ്രഗ്യ സിംഗ് താക്കൂര്‍. ശനിയാഴ്ചയാണ് പ്രഗ്യ സിംഗ് താക്കൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ തറക്കല്ലിടുന്നത് ഓഗസ്റ്റ് അഞ്ചിനാണ്. 

കൊവിഡിനെ തുരത്താൻ 'ഭാഭിജി പപ്പടം' കഴിക്കൂ; വിചിത്ര വാദവുമായി കേന്ദ്രമന്ത്രി

കൊവിഡ് മഹാമാരിയെ തോല്‍പ്പിക്കാനും ആളുകളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും നമ്മുക്ക് ഒരു ആത്മീയ ശ്രമം നടത്താം. ജൂലെ 25 മുതല്‍ ഓഗസ്റ്റ് 5 വരെ ദിവസവും അഞ്ച് തവണ ഹനുമാന്‍ ചലിസ ചൊല്ലണമെന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പ്രഗ്യ സിംഗ് താക്കൂര്‍ ആവശ്യപ്പെടുന്നത്. ഓഗസ്റ്റ് 5ന് ദീപാവലി പോലെ ആഘോഷിക്കാം. ഭോപ്പാലില്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അറിയാമെന്നും പ്രഗ്യ സിംഗ് താക്കൂര്‍ പറയുന്നു. 

ഓഗസ്റ്റ് 5 ന് വൈകുന്നേരം 7 മണിക്ക് ഹനുമാന്‍ കീര്‍ത്തനം ആലപിച്ചും ദീപങ്ങള്‍ കൊണ്ടുള്ള അലങ്കാരവും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആക്കണമെന്നും പ്രഗ്യ സിംഗ് താക്കൂര്‍ ആവശ്യപ്പെടുന്നുണ്ട്. കൊവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനായി ഓഗസ്റ്റ് 4 വരെ ഭോപ്പാലില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

'രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതോടെ കൊവിഡ് മഹാമാരിക്ക് അവസാനമാകും': ബിജെപി നേതാവ്