ദില്ലി: പ്രാദേശിക ഭാഷ അറിയാവുന്ന  ഉദ്യോഗസ്ഥരെ കൂടി പ്രധാന വിമാനത്താവളങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കാൻ സിഐഎസ്എഫ് തീരുമാനിച്ചു. ഹിന്ദി അറിയാത്തതിന്‍റെ പേരിൽ വിമാനത്താവളത്തിൽ അപമാനിതയായെന്ന ഡിഎംകെ എം പി കനിമൊഴിയുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി.  

പ്രത്യേക മതവിഭാഗക്കാരും ഹിന്ദി സംസാരിക്കാത്തവരും ഇന്ത്യക്കാർ അല്ലെന്ന് വരുത്താനാണ് ശ്രമം നടക്കുന്നതെന്ന് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി ആരോപിച്ചിരുന്നു. കേന്ദ്രസർക്കാർ നയത്തിന്‍റെ ഭാഗമാണിതെന്നാണ് ആരോണം. ഇത്തരം ശ്രമം അനുവദിക്കാനാകില്ലെന്നും കനിമൊഴി അഭിപ്രായപ്പെട്ടിരുന്നു. കനിമൊഴിയുടെ പരാതിയിൽ സിഐ എസ് എഫ് അന്വേഷണം തുടരുകയാണ്.