നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്ത ഇന്നലെയും വന്നിരുന്നു. എന്നാല്‍ പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഷെയർ ചെയ്ത വാർത്ത ഡിലീറ്റ് ചെയ്യുകയായിരുന്നു

ദില്ലി: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദ് ചെയ്യാന്‍ ധാരണയായെന്ന് എ പി അബൂബക്കർ മുസ്ലിയാർ. ദി ഫെഡറൽ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആണ് പ്രതികരണം. ഉന്നതതല യോഗത്തിൽ ആണ് ധാരണ ആയതെന്ന് അദ്ദേഹം വ്യക്താക്കി. വധശിക്ഷ റദ്ദാക്കിയെന്ന് ആദ്യമായാണ് കാന്തപുരം പറയുന്നത്.

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്ത ഇന്നലെയും വന്നിരുന്നു. എന്നാല്‍ പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഷെയർ ചെയ്ത വാർത്ത ഡിലീറ്റ് ചെയ്യുകയായിരുന്നു. വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്ത ഏജൻസിയുടെ വാർത്ത ആണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. പിന്നീട് വാര്‍ത്ത ശരിയാണെന്നും എന്നാല്‍ അത് ഡിലീറ്റ് ചെയ്തത് ഏജന്‍സിയാണെന്നും കാന്തപുരത്തിന്‍റെ ഓഫീസ് വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ ചൊല്ലി അവകാശവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു.

YouTube video player