ചൂട് 40 ഡിഗ്രിക്കും മുകളിലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണസംഖ്യ നൂറിലധികമായി. 

ദില്ലി: ഉത്തരേന്ത്യയിൽ ചൂടിന് നേരിയ ശമനം. ദില്ലിയിലടക്കം പല സംസ്ഥാനങ്ങളിലും ഇന്നലെ ചൂട് 2 മുതൽ 3 ഡിഗ്രി വരെ കുറഞ്ഞു. വരുന്ന 2 ദിവസങ്ങളിൽ കൂടി ചൂടിന് നേരിയ ശമനം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ഉഷ്ണതരംഗ സാധ്യത തുടരും. മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ഇന്ന് ഓറഞ്ച് അലെർട്ടില്ലാണ്. ദില്ലിയടക്കമുള്ള മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ചൂട് 40 ഡിഗ്രിക്കും മുകളിലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണസംഖ്യ നൂറിലധികമായി.

YouTube video player