വാരണാസി: മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണക്കത്തയച്ച് റിക്ഷാതൊഴിലാളി. വാരണാസിയിലെ ഡോമ്രി ഗ്രാമത്തില്‍ താമസിക്കുന്ന മംഗള്‍ കേവത്താണ് മോദിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ചത്. സ്വച്ഛ്ഭാരത് ക്യാമ്പയിനില്‍ സജീവ പങ്കാളിയായ മംഗള്‍ കേവത് റിക്ഷാ വലിച്ച് കിട്ടുന്ന വരുമാനത്തിന്‍റെ പകുതി തുക ഗംഗാ നദിയുടെ ശുചീകരണത്തിനായാണ് ചെലവഴിക്കുന്നത്. മോദിയുടെ ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്‍റെ ഭാഗമായാണ് ഇയാള്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. 

 ക്ഷണക്കത്ത് അയച്ച കുടുംബത്തെ തേടി വ്യാഴാഴ്ച മോദിയുടെ മറുപടി എത്തുകയായിരുന്നു. വധൂവരന്‍മാര്‍ക്കും കുടുംബത്തിനും മോദി ആശംസകളറിയിച്ചു. സുഹൃത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് മോദിക്ക് കത്തയച്ചതെന്നും മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മംഗള്‍ പറഞ്ഞു. ദില്ലിയിലേക്ക് വാരണാസിയിലെ ഓഫീസിലേക്കും രണ്ട് ക്ഷണക്കത്തുകളാണ് അയച്ചത്. മോദിയുടെ അനുഗ്രഹം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും മകളുടെ വിവാഹത്തിനെത്തുന്ന എല്ലാവരെയും മോദിയുടെ മറപടി കത്ത് കാണിക്കുമെന്നും മംഗള്‍ കൂട്ടിച്ചേര്‍ത്തു.  

Read More: മോദി ഞായറാഴ്ച വാരാണസിയില്‍; ആര്‍എസ്എസ് നേതാവിന്‍റെ 63 അടി പ്രതിമ അനാച്ഛാദനം ചെയ്യും