''പ്രധാനപ്പെട്ട ഫയലുകളോ മരുന്നുകളോ ഒക്കെ നഷ്ടപ്പെട്ടാല്‍ അതിന്റെ കുറ്റം മുഴുവന്‍ സര്‍ക്കാര്‍ എലികളിലാണ് ചുമത്തുന്നത്. അതുകൊണ്ടാണ് എലിയെ പിടിച്ച് നിയമസഭയില്‍ എത്തിച്ച് ശിക്ഷിച്ചത് ,'' റാബ്‌റി ദേവി വ്യക്തമാക്കി.

ബിഹാർ: വിചിത്രമായ പ്രതിപക്ഷ പ്രതിഷേധത്തിനായിരുന്നു ഇന്ന് ബിഹാര്‍ നിയമസഭ സാക്ഷ്യം വഹിച്ചത്. എലിയേയും കൊണ്ടാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) എംഎല്‍എമാര്‍ നിയമസഭയിൽ എത്തിയത്.

മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ റാബ്‌റി ദേവിയുടെ നേതൃത്വത്തിലായിരുന്നു എംഎൽഎമാർ നിയമസഭയിൽ എത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പ്രധാന ഫയലുകൾ കാണാതാകുന്നതിന് സർക്കാർ എലികളെയാണ് പഴിക്കുന്നതെന്നും അതിനാൽ എലിക്കുള്ള ശിക്ഷയായാണ് ഇതെന്നുമായിരുന്നു റാബ്‌റി ദേവിയുടെ പ്രതികരണം. 

''പ്രധാനപ്പെട്ട ഫയലുകളോ മരുന്നുകളോ ഒക്കെ നഷ്ടപ്പെട്ടാല്‍ അതിന്റെ കുറ്റം മുഴുവന്‍ സര്‍ക്കാര്‍ എലികളിലാണ് ചുമത്തുന്നത്. അതുകൊണ്ടാണ് എലിയെ പിടിച്ച് നിയമസഭയില്‍ എത്തിച്ച് ശിക്ഷിച്ചത് ,'' റാബ്‌റി ദേവി വ്യക്തമാക്കി.

Scroll to load tweet…