ദില്ലിയില്‍ കര്‍ഷക സമരത്തിനോട് അനുബന്ധമായി നടന്ന അക്രമ സംഭവങ്ങളില്‍ ദു:ഖം രേഖപ്പെടുത്തിയിട്ട പോസ്റ്റിലെ അബന്ധമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 

ദില്ലി: ട്വിറ്റര്‍ പോസ്റ്റിന്‍റെ പേരില്‍ വിവാദത്തിലായി റോബര്‍ട്ട് വദ്ര. കഴിഞ്ഞ ദിവസം ദില്ലിയില്‍ കര്‍ഷക സമരത്തിനോട് അനുബന്ധമായി നടന്ന അക്രമ സംഭവങ്ങളില്‍ ദു:ഖം രേഖപ്പെടുത്തിയിട്ട പോസ്റ്റിലെ അബന്ധമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പോസ്റ്റ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചിട്ടുണ്ട്.

ട്വിറ്ററില്‍ ബുധനാഴ്ച വൈകീട്ട് 6.40 ഓടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഇന്ത്യയുടെ ചിത്രത്തില്‍ കശ്മീരിന്‍റെ മുഴുവന്‍ ഭാഗങ്ങളും ഇല്ല. പാക് അധിനിവേശ കശ്മീരിന്‍റെ ഭാഗം ഒഴിവാക്കിയായിരുന്നു വദ്രയുടെ ട്വീറ്റ്. ഇത് ചര്‍ച്ചയായതോടെ ട്വീറ്റ് പിന്‍വലിച്ചു.

ഇത്തരത്തില്‍ മുന്‍പും വദ്രയ്ക്ക് തെറ്റുപറ്റിയിട്ടുണ്ട്. ലഡാക്കിലെ ചൈനീസ് പ്രകോപന സമയത്ത് വദ്ര പോസ്റ്റ് ചെയ്ത പടവും ഇത്തരത്തില്‍ വിവാദമായിരുന്നു. 2020 ജൂണിലായിരുന്നു സംഭവം.