രോഹിതിന്റെ അമ്മയെ കണ്ടുമുട്ടിയതോടെ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകൾക്ക് പുത്തൻ ധൈര്യവും കരുത്തും ലഭിച്ചുവെന്ന് രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തു.

ഹൈദരാബാദ് : 2016-ൽ ആത്മഹത്യ ചെയ്ത ഹൈദരാബാദ് സർവകലാശാല ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ അമ്മയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്നു. യാത്രയിൽ രാധിക വെമുല, രാഹുലിനൊപ്പം അൽപ്പനേരം നടക്കുകയും ചെയ്തു. 
'ഭാരത് ജോഡോ യാത്രയ്ക്ക്' ഐക്യദാർഢ്യം പ്രഖ്യാപിച്ചു, രാഹുൽ ഗാന്ധിക്കൊപ്പം നടന്നു, ബിജെപി-ആർഎസ്എസ് ആക്രമണത്തിൽ നിന്ന് ഭരണഘടനയെ രക്ഷിക്കണം, രോഹിത് വെമുലയ്ക്ക് നീതി വേണം, രോഹിത് നിയമം പാസാക്കണം, ദളിതരുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം- കോൺഗ്രസിനോട് ആഹ്വാനം ചെയ്തു'' യോഗത്തിന് ശേഷം രാധിക വെമുല ട്വീറ്റ് ചെയ്തു.

കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും നിരവധി പാർട്ടി നേതാക്കളും 'ഭാരത് ജോഡോ യാത്ര'യിൽ രാധിക വെമുല, രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്ന ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. 2016 ജനുവരി 17 ന് 26 കാരനായ ദളിത് വിദ്യാർത്ഥിയുടെ മരണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയതയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് കാരണമായിരുന്നു. മകന്റെ മരണത്തിൽ നീതി തേടി ഇന്നും പോരാട്ടത്തിലാണ് അമ്മ രാധിക വെമുല. 

Scroll to load tweet…

സാമൂഹിക വിവേചനത്തിനും അനീതിക്കുമെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത് വെമുല. രോഹിതിന്റെ അമ്മയെ കണ്ടുമുട്ടിയതോടെ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകൾക്ക് പുത്തൻ ധൈര്യവും കരുത്തും ലഭിച്ചുവെന്ന് രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തു. രാധിക വെമുലയെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ഫോട്ടോയും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 

Scroll to load tweet…

Read More : എന്തിന് രാഹുല്‍ കൈയില്‍ പിടിച്ചു? മോദിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ബിജെപി നേതാവിന് നടിയുടെ മറുപടി