ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇന്തോ-പസഫിക്ക് മേഖലയിലും നാവിക സൈനിക വിന്യാസത്തില്‍ അടക്കം സഹകരിക്കാനുള്ള യുകെയുടെയും ഇന്ത്യയുടെയും പദ്ധതിക്ക് കരുത്തുപകരുന്നതാണ് എച്ച്എംഎസ് ടമാരിന്‍റെ ഇന്ത്യയിലേക്കുള്ള വരവ്. 

പോര്‍ട്ട് ബ്ലെയര്‍: ബ്രിട്ടീഷ് റോയൽ നേവിയുടെ എച്ച്എംഎസ് ടമാർ വെള്ളിയാഴ്ച ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് എത്തും. ബ്രിട്ടീഷ് റോയല്‍ നേവിയുടെ ഓഫ്‌ഷോർ പട്രോളിംഗ് കപ്പലായ എച്ച്എംഎസ് ടമാർ വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇന്ത്യൻ നാവികസേനയ്‌ക്കൊപ്പം നാവിക അഭ്യാസങ്ങള്‍ നടത്തും. ഇന്തോ പസഫിക്ക് മേഖലയില്‍ സ്ഥിരമായി വിന്യസിക്കുന്ന രണ്ട് ഓഫ്‌ഷോർ പട്രോളിംഗ് കപ്പലുകളില്‍ ഒന്നാണ് എച്ച്എംഎസ് ടമാർ. 

ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇന്തോ-പസഫിക്ക് മേഖലയിലും നാവിക സൈനിക വിന്യാസത്തില്‍ അടക്കം സഹകരിക്കാനുള്ള യുകെയുടെയും ഇന്ത്യയുടെയും പദ്ധതിക്ക് കരുത്തുപകരുന്നതാണ് എച്ച്എംഎസ് ടമാരിന്‍റെ ഇന്ത്യയിലേക്കുള്ള വരവ്. 

“എച്ച്എംഎസ് തമർ ഈ ആഴ്ച ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ എത്തും, ഇന്ത്യൻ മഹാസമുദ്രത്തിൽ ആദ്യമായി ബ്രിട്ടീഷ് നേവിയുടെ ഈ കപ്പല്‍ എത്തുന്നത് സന്തോഷകരമാണ്. പ്രാദേശിക സമൂഹവുമായി ഇടപഴകാനും ഇന്ത്യൻ നാവികസേനയുമായി പരിശീലനത്തില്‍ ഏര്‍പ്പെടാനുമുള്ള അവസരം വളരെ വിലപ്പെട്ടതാണ്"- ഫസ്റ്റ് സീ ലോർഡ് അഡ്മിറൽ സർ ബെൻ കീ പറഞ്ഞത്.

“ഇന്തോ-പസഫിക്കിൽ ഉള്ള സഖ്യകക്ഷികളുമായുള്ള ബന്ധവും, സൌഹൃദവും ഊട്ടി ഉറപ്പിക്കാന്‍ എച്ച്എംഎസ് ടമാറിന്‍റെയും അതിന്‍റെ ക്രൂവിന്‍റെ പ്രവര്‍ത്തനം സഹായിക്കും. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണി ഉയരുന്ന ഇന്നത്തെ അവസ്ഥയില്‍. നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നവരെ നേരിടാനും, കടലിലും പുറത്തും സമാധാനവും സമൃദ്ധിയും ഉറപ്പുവരുത്താനും ഇന്ത്യൻ നാവികസേനയുമായുള്ള ബന്ധം റോയൽ നേവി വിലമതിക്കുന്നുണ്ട്" - - ഫസ്റ്റ് സീ ലോർഡ് അഡ്മിറൽ സർ ബെൻ കീ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയുമായുള്ള പ്രതിരോധ, സുരക്ഷാ ബന്ധത്തിന് തങ്ങളുടെ രാജ്യം നൽകുന്ന പ്രാധാന്യത്തിന്‍റെ തെളിവാണ് എച്ച്എംഎസ് ടമറിന്‍റെ സന്ദർശനമെന്ന് ഇന്ത്യയിലെ ആക്ടിംഗ് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ക്രിസ്റ്റീന സ്കോട്ട് പ്രസ്താവിച്ചു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുപ്രധാന വിവരങ്ങൾ പങ്കിടുന്നതിനായി ഇന്ത്യയുമായി യുകെ വൈറ്റ് ഷിപ്പിംഗ് കരാർ നേരത്തെ ഏര്‍പ്പെട്ടിട്ടുണ്ട്. ഒപ്പം റീജിയണൽ മാരിടൈം ഡൊമെയ്‌ൻ അവബോധം വർദ്ധിപ്പിക്കുന്നതിനായി 2021 ജൂണിൽ യുകെ അതിന്‍റെ ആദ്യത്തെ സ്ഥിരം ലെയ്‌സൺ ഓഫീസറെ ഗുരുഗ്രാമിലെ ഇന്ത്യൻ നേവിയുടെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ ഫോർ ഇന്ത്യൻ ഓഷ്യൻ റീജിയനിൽ നിയമിച്ചിട്ടുണ്ട്. ഇത്തരം സഹകരണങ്ങളുടെ അടുത്തഘട്ടമാണ് എച്ച്എംഎസ് ടമാറിന്‍റെ ഇന്ത്യ സന്ദര്‍ശനം.

വിമാനത്തിനുള്ളിൽ യാത്രക്കാരുടെ പെരുമാറ്റം മോശമായാൽ കർശന നടപടി വേണം, നിർദ്ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം