എല്ലാ ഭാഷയിലെയും ആശയം ഒന്നാണെന്നും, ചില ഭാഷ മോശമാണെന്നുള്ള പ്രചാരണം തെറ്റാണെന്നും സുരേഷ് ഭയ്യാജി ജോഷി

ദില്ലി: ഹിന്ദി അടിച്ചേൽപിക്കുന്നതിന് എതിരെ ആർഎസ്എസ്. ഒരുഭാഷ മാത്രമാണ് ഏറ്റവും മഹത്തായത് എന്നത് തെറ്റായ പ്രചരണമാണെന്ന് മുതിർന്ന ആര്എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. ഇന്ത്യയിൽ സംസാരിക്കുന്ന എല്ലാ ഭാഷയും ദേശീയ ഭാഷയാണ്. എല്ലാ ഭാഷയിലെയും ആശയവും ഒന്നാണ് എന്നും, ചില ഭാഷ മോശമാണെന്നുള്ള പ്രചാരണം തെറ്റാണെന്നും സുരേഷ് ഭയ്യാജി ജോഷി രാജസ്ഥാനിലെ ജയ്പൂരിൽ പറഞ്ഞു.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആർഎസ്എസ് പ്രവർത്തനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന. വിവിധ മേഖലകളിൽ ഹിന്ദി നിർബന്ധമാക്കുന്ന കേന്ദ്രസർക്കാർ നടപടിയെ പ്രതിപക്ഷം വിമർശിച്ചിരുന്നു.

'സുരേഷ് ഗോപി തൃശൂർ എടുത്തതല്ല, സിപിഎം കൊടുത്തതാണ്', എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിലെ അന്വേഷണം പ്രഹസനം: സുധാകരൻ