നാഗ്പൂർ: ആർഎസ്എസ് സൈദ്ധാന്തികൻ എംജി വൈദ്യ അന്തരിച്ചു.  97 വയസായിരുന്നു. കൊവിഡ് ബാധിതൻ ആയിരുന്ന അദ്ദേഹം നാഗ്പൂരിൽ ചികിത്സയിലായിരുന്നു. ആർഎസ്എസിൻ്റെ ആദ്യത്തെ ഔദ്യോഗിക വക്താവാണ് വൈദ്യ. നിയമസഭാ കൗൺസിൽ അംഗം, മാധ്യമപ്രവർത്തകൻ  എന്നീ നിലകളിലെല്ലാം എല്ലാം ശ്രദ്ധേയനായിരുന്നു. നാളെ നാഗ്പൂരിലെ അംബാസാരി ഗട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.