കോണ്ടം ധരിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിനാണ് റബ്ബർ ലിംഗം കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
മുംബൈ: കുടുംബാസൂത്രണത്തെക്കുറിച്ച് ബോധവൽക്കരണം (wareness on family planning) നടത്താൻ ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന പ്രത്യേക കിറ്റിലെ റബ്ബര്‍കൊണ്ട് തീര്‍ത്ത ലിംഗത്തിന്‍റെ മാതൃക (Rubber penis) മഹാരാഷ്ട്രയിൽ (Maharashtra) വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇത് വീടുവീടാന്തരം പ്രചാരണം നടത്തുന്ന പ്രദേശിക ആരോഗ്യ പ്രവര്‍ത്തകരായ ആശവര്‍ക്കര്‍മാരായ സ്ത്രീകൾക്ക് നാണക്കേടുണ്ടാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു.
കോണ്ടം ധരിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിനാണ് റബ്ബർ ലിംഗം കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
നേരത്തെ, ആശാ വര്‍ക്കര്‍മാര്‍ ഇത്തരം ബോധവത്കരണ പരിപാടികളില്‍ ലൈംഗികതയെക്കുറിച്ചും ജനന നിയന്ത്രണത്തെക്കുറിച്ചും ആളുകളെ ബോധവൽക്കരിക്കുന്നതിന് ലഘുലേഖകളും ലഘുലേഖകളും ചിത്രസഹിതം ഉപയോഗിച്ചിരുന്നത്. ഇത്തവണ, പൊതുജനാരോഗ്യ വകുപ്പ് കുടുംബാസൂത്രണ കിറ്റ് നവീകരിക്കുകയും പ്രായോഗിക പ്രാതിനിധ്യത്തിനുള്ള ഉപകരണങ്ങൾ കിറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഗർഭപാത്രത്തിന്റെയും ലിംഗത്തിന്‍റെയും പകർപ്പുകൾ പുതിയ പരിഷ്കാരത്തിലൂടെ വന്നതാണ്.
ഗർഭപാത്രത്തിന്റെ മോഡലിനെതിരെ ഇതുവരെ പരാതിയൊന്നും ഇല്ല എന്നതും തീര്‍ത്തും കൗതുകരമാണ്. പുതിയ ടൂളുകളുള്ള 25,000 കിറ്റുകൾ ഇതിനകം സംസ്ഥാനത്തുടനീളം വിതരണം ചെയ്തുവെന്നാണ് കണക്ക്. ബുൾദാന എന്ന ഒരു ജില്ലയിൽ നിന്ന് മാത്രമാണ് ലിംഗത്തിന്റെ മാതൃകയ്ക്ക് മോശം പ്രതികരണം ലഭിച്ചതെന്നാണ് മഹാരാഷ്ട്രയിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. അർച്ചന പാട്ടീൽ പറയുന്നത്.
“ഈ കിറ്റ് ആശാ പ്രവർത്തകരെ കൂടുതല്‍ നന്നായി ബോധവത്കരണത്തിന് സഹായിക്കുന്നു. മറ്റ് കുടുംബാസൂത്രണ രീതികൾക്കൊപ്പം ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അവബോധം ആവശ്യമുള്ള നവദമ്പതികൾക്ക് ഇത്തരം പ്രയോഗികമായ ബോധവത്കണം ആവശ്യമാണ്. ഉപകരണങ്ങളിലൂടെ, ആഷകൾക്ക് കോണ്ടം ധരിക്കുന്ന പ്രക്രിയ പഠിപ്പിക്കാന്‍ സാധിക്കും," പട്ടേൽ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഈ ടൂള്‍ കാരണം ആശാവര്‍ക്കര്‍മാരെ പുരുഷന്മാര്‍ കളിയാക്കുന്നതായും, ആക്ഷേപിക്കുന്നതയും ആരോപണം ഉയരുന്നുണ്ട്. “ഞങ്ങൾ ഈ മോഡല്‍ ബോധവത്കരണത്തിനായി കാണിച്ചയുടന്‍, കുടുംബത്തിലെ പുരുഷന്മാര്‍ കുറ്റപ്പെടുത്തുന്നു. ഞങ്ങൾ ലജ്ജയില്ലാത്തവരാണെന്നും അവരുടെ ഭാര്യമാരെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇതെന്നും കുറ്റപ്പെടുത്തുന്നു” ഒരു ആശാ വർക്കർ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഈ കിറ്റുകൾ സർക്കാർ ഉടൻ പിൻവലിക്കണമെന്നും ആരോഗ്യപ്രവർത്തകരോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ കക്ഷിയായ ബിജെപി ആവശ്യപ്പെട്ടു. സർക്കാർ "ലൈംഗികതയെ" പ്രോത്സാഹിപ്പിക്കുകയാണെന്ന് സംസ്ഥാനത്തെ ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗ് ആരോപിച്ചു.
