ഷോർണൂർ ഭാഗത്തുനിന്നും ചെറുതുരുത്തി ഭാഗത്തേക്ക് വരികയായിരുന്നു സുബ്രഹ്മണ്യൻ.
തൃശ്ശൂർ: ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. ഷോർണൂർ തൃശ്ശൂർ സംസ്ഥാനപാതയിൽ രാവിലെ ആറുമണിയോടെയാണ് ആക്ടീവ സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. ആലിൻചുവട് ചുനങ്ങാട് സുബ്രഹ്മണ്യന്റെ വാഹനമാണ് അഗ്നിക്ക് ഇരയായത്. ഷോർണൂർ ഭാഗത്തുനിന്നും ചെറുതുരുത്തി ഭാഗത്തേക്ക് വരികയായിരുന്നു സുബ്രഹ്മണ്യൻ.
യാത്രക്കിടെ വാഹനം ചെറുതുരുത്തിയിൽ എത്തിയപ്പോൾ ആദ്യം സ്കൂട്ടറിൽ നിന്നും പുക ഉയർന്നു. അപകടം മണത്ത് വണ്ടിയിൽ നിർത്തി യാത്രക്കാരൻ ഇറങ്ങി മാറിയപ്പോഴേക്കും വാഹനത്തിന് തീ പിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഷോർണൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
