'ജനാധിപത്യത്തെ ഇല്ലാതാക്കാൻ മോദി പലതും ചെയ്യുന്നുണ്ട്. എന്നാൽ സത്യം മാത്രമേ ജയിക്കൂ. നമ്മൾ തീർച്ചയായും അതിനെ അതിജീവിക്കും'-സല്‍മാന്‍ ഖുര്‍ഷിദ് ട്വിറ്ററിൽ കുറിച്ചു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ചുവർഷത്തെ ഭീകര ഭരണം ഉടൻ അവസാനിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ജനാധിപത്യം ജയിക്കുകതന്നെ ചെയ്യുമെന്നും സൽമാൻ ഖുർഷിദ് ട്വിറ്ററിൽ കുറിച്ചു.

'മോദിയുടെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു.16 ദിവസം അതിൽ കൂടുതലൊന്നും ഇനി പോകില്ല. അഞ്ച് ഭീകരവർഷങ്ങൾ അവസാനിക്കാൻ പോവുകയാണ്. ജനാധിപത്യം ജയിക്കട്ടെ. ജനാധിപത്യത്തെ ഇല്ലാതാക്കാൻ മോദി പലതും ചെയ്യുന്നുണ്ട്. എന്നാൽ സത്യം മാത്രമേ ജയിക്കൂ. നമ്മൾ തീർച്ചയായും അതിനെ അതിജീവിക്കും'-സല്‍മാന്‍ ഖുര്‍ഷിദ് ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ഇനി വരാന്‍ പോകുന്നത് ജയ് ഭീം മുഴക്കുന്നവരുടെ കാലമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞിരുന്നു. നമോ നമോ എന്ന് പറയുന്നവരുടെ കാലം കഴിഞ്ഞെന്നും അംബേദ്കര്‍ നഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മായാവതി പറഞ്ഞു.