തരൂരിനെ തള്ളിയത് പോലെ കോൺഗ്രസ് ഖുർഷിദിനെയും തള്ളുമോയെന്ന് ബിജെപി 

ദില്ലി: ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. കശ്മീരിൽ അതിനു ശേഷം സമൃദ്ധിയും വികസനവും ദൃശ്യമായി. ഈ സ്ഥിതി ഇനി മാറ്റാൻ കഴിയില്ലെന്നും ഖുർഷിദ് പറഞ്ഞു. തരൂരിനെ തള്ളിയ പോലെ കോൺഗ്രസ് ഖുർഷിദിനെയും തള്ളുമോയെന്ന് ബിജെപി പ്രതികരിച്ചു


Scroll to load tweet…

അതിനിടെ അതിർത്തിയിലെ സേന സാന്നിധ്യം പഹൽഗാം ആക്രമണത്തിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിയെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. രണ്ടു രാജ്യങ്ങളും സേനയെ വെട്ടിക്കുറച്ചെന്ന‌് പാക് സംയുക്ത സൈനിക മേധാവി പറഞ്ഞു. ആണവായുധം പ്രയോഗിക്കാനുള്ള ഒരാലോചനയും ഉണ്ടായിരുന്നില്ല. സൈനിക തലത്തിലെ ഹോട്ട്ലൈനല്ലാതെ മറ്റൊരു ചർച്ചയും ഇല്ലെന്നും പാക് സംയുക്ത സൈനിക മേധാവി സാഹിർ ഷംഷാദ് മിർസ കൂട്ടിച്ചേര്‍ത്തു.