Asianet News MalayalamAsianet News Malayalam

കേന്ദ്രമന്ത്രിക്കെതിരായ മാനനഷ്ടക്കേസ് ശശി തരൂർ പിൻവലിച്ചു

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെടുത്തി ശശി തരൂരിനെ കൊലയാളി എന്ന് വിശേഷിപ്പിച്ചുവെന്നായിരുന്നു രവിശങ്കർ പ്രസാദിനെതിരായ ആരോപണം. 2018 ഒക്ടോബർ 28ന് രവിശങ്കർ പ്രസാദ് നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവാദ പരാമർശമുണ്ടായത്.
 

sashi tharoor withdraws defamation case against ravisankar prasad
Author
Thiruvananthapuram, First Published Mar 21, 2020, 4:00 PM IST

തിരുവനന്തപുരം: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരായ മാനനഷ്ടക്കേസ് ശശി തരൂർ എംപി പിൻവലിച്ചു. രവിശങ്കർപ്രസാദ് ഖേദം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ പരിഗണനയിലായിരുന്ന കേസ് തരൂർ പിൻവലിച്ചത്. ട്വിറ്ററിലൂടെയാണ് തരൂർ ഇക്കാര്യം അറിയിച്ചത്.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെടുത്തി ശശി തരൂരിനെ കൊലയാളി എന്ന് വിശേഷിപ്പിച്ചുവെന്നായിരുന്നു രവിശങ്കർ പ്രസാദിനെതിരായ ആരോപണം. 2018 ഒക്ടോബർ 28ന് രവിശങ്കർ പ്രസാദ് നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവാദ പരാമർശമുണ്ടായത്. വാർത്താ സമ്മേളനത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് ശശി തരൂർ മാനനഷ്ടഹർജിയുമായി കോടതിയെ സമീപിച്ചത്.

Read Also: ശശി തരൂരിന്‍റെ മാനനഷ്ട ഹര്‍ജി ; രവിശങ്കര്‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു

Follow Us:
Download App:
  • android
  • ios