പാകിസ്ഥാന്‍ തിരിച്ചടിച്ചാൽ   രാജ്യം ചുട്ട  മറുപടി നൽകും 

തിരുവനന്തപുരം: ഓപറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ച് ശശി തരൂര്‍.താനും ഇതാണ് ആഗ്രഹിച്ചത്.നമുക്ക് ഇത് ചെയ്യാതിരിക്കാൻ കഴിയില്ല.അടികിട്ടിയിട്ട് അടി കൊടുക്കാതിരിക്കാരിക്കാൻ കഴിയില്ല.ഒരു തീവ്രവാദ ആക്രമണം കൂടി പ്രതീക്ഷിച്ചിരുന്നതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു.അത് നടക്കാതിരിക്കാതിരിക്കാനാണ് അവരുടെ ബെയ്സുകൾ നശിപ്പിച്ചത്.ഒരു ഭാരതിയൻ എന്ന നിലയിൽ അഭിമാനം ഉണ്ട്.രാജ്യത്തിനും സൈനിക നടപടിക്കും 100 % പിന്തുണയെന്നും അദ്ദേഹം പറഞ്ഞു

ദീർഘയുദ്ധം ഭാരതം ആഗ്രഹികുന്നില്ലെന്ന് വ്യക്തമാണ്.പാകിസ്ഥാൻ മറുപടി പറയുമെന്ന് പറഞ്ഞിട്ടുണ്ട്.നമ്മളും കരുതിയിരിക്കാൻ സർക്കാൻ പറഞ്ഞിട്ടുണ്ട്.യുദ്ധം വേണ്ടയെന്ന് എല്ലാ ഭാരതീയരും ആഗ്രഹിക്കുന്നു.പക്ഷെ തിരിച്ചടിച്ചാൽ നല്ല മറുപടി രാജ്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Scroll to load tweet…