Asianet News MalayalamAsianet News Malayalam

ശശികലയുടെ ജയിൽ മോചനം ഈ മാസം അവസാനമെന്ന് അഭിഭാഷകൻ

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കയാണ് ശശികലയുടെ മോചനം. അണ്ണാഡിഎംകെയിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടി വിടുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം.

sasikala to be released from jail this month says advocate
Author
Chennai, First Published Jan 19, 2021, 11:41 PM IST

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയിൽ മോചനം ഈ മാസം 27നുണ്ടാകുമെന്ന് അഭിഭാഷകൻ. 27ന് രാവിലെ ശിക്ഷാകാലാവധി പൂർത്തിയാകുമെന്ന് ബംഗ്ലൂരു ജയിൽ അധികൃതരുടെ അറിയിപ്പ് ലഭിച്ചെന്ന് ശശികലയുടെ അഭിഭാഷകൻ അറിയിച്ചു. 

ബെംഗ്ലൂരു മുതൽ ചെന്നൈ വരെ പ്രത്യേക സ്വീകരണ പരിപാടികളാണ് ശശികലയ്ക്കായി നിശയിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കയാണ് ശശികലയുടെ മോചനം. അണ്ണാഡിഎംകെയിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടി വിടുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. ശശികലയുടെ മോചനം കണക്കിലെടുത്ത് അണ്ണാഡിഎംകെ 22 ന് പാർട്ടി ഉന്നതാധികാര യോഗം വിളിച്ചു.

 അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയിൽ ശശികല അടച്ചിരുന്നു.

Follow Us:
Download App:
  • android
  • ios